പ്രൊഫസര്‍ ജി.എൻ. സായിബാബ അന്തരിച്ചു


ഹൈദരാബാദ്: ആക്ടിവിസ്റ്റും സാമൂഹ്യ പ്രവര്‍ത്തകനുമായ പ്രഫസർ ജി.എൻ. സായിബാബ അന്തരിച്ചു. ഡല്‍ഹി സർവകലാശാലയിലെ മുൻ അധ്യാപകനാണ് അദ്ദേഹം. ഹൈദരാബാദില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്. മാവോയിസ്റ്റ് ബന്ധം ആരോപിച്ച്‌ അദ്ദേഹത്തെ 10 വർഷം ജയിലില്‍ അടച്ചിരുന്നു.

തുടർന്ന് സായിബാബ വലിയ നിയമയുദ്ധത്തിലൂടെ പുറത്തെത്തി. ഹൈക്കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കി. ഡല്‍ഹി സർവകലാശാലയിലെ രാംലാല്‍ ആനന്ദ് കോളജിലെ ഇംഗ്ലീഷ് പ്രൊഫസറായിരുന്നു അദ്ദേഹം. 2003ലാണ് രാം ലാല്‍ ആനന്ദ് കോളേജില്‍ നിയമിതനായത്. അറസ്റ്റിനെ തുടർന്ന് കോളേജില്‍ നിന്ന് സസ്പെൻഡ് ചെയ്യുകയായിരുന്നു.

1967 ല്‍ ആന്ധ്രയിലെ അമലാപുരത്തെ കാർഷിക കുടുംബത്തിലാണ് സായിബാബയുടെ ജനനം. അഞ്ചാം വയസില്‍ തന്നെ പോളിയോ ബാധിച്ചതോടെ വീല്‍ച്ചെയറിലായി ബാക്കി ജീവിതം. ഇതിന് പുറമേ നിരവധി ആരോഗ്യ പ്രശ്നങ്ങളും അദ്ദേഹത്തെ അലട്ടിയിരുന്നു. അമലാപുരത്ത് തന്നെയുള്ള എസ്കെബിആർ കോളേജില്‍ നിന്ന് അദ്ദേഹം ഇംഗ്ലീഷ് ബിരുദം നേടി. പിന്നീട് ഹൈദരാബാദ് സർവകലാശാലയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദം കരസ്ഥമാക്കുന്നു.

ഇന്ത്യൻ റൈറ്റിങ് ഇൻ ഇംഗ്ലീഷ് ആൻഡ് നേഷൻ മേക്കിങ് എന്നതായിരുന്നു അദ്ദേഹത്തിന്റെ ഗവേഷണവിഷയം. തന്റെ ആരോഗ്യ പ്രശ്നങ്ങളൊന്നും വകവെയ്ക്കാതെയായിരുന്നു അദ്ദേഹത്തിന്റെ സാമൂഹിക പ്രവർത്തനം. മകളുടെ ജനനം വരെ ഓള്‍ ഇന്ത്യ പീപ്പിള്‍സ് റസിസ്റ്റൻസ് ഫോറത്തിലെ പ്രവർത്തനങ്ങളില്‍ മുൻനിരയില്‍ തന്നെയുണ്ടായിരുന്നു. പിന്നീട് ഈ പാർട്ടി റെവല്യൂഷനറി ഡെമോക്രാറ്റിക് ഫ്രണ്ട് എന്ന പാർട്ടിയില്‍ ലയിച്ചു.

സിപിഐ മാവോയിസ്റ്റ് അനുഭാവമുള്ള പാർട്ടിയായിരുന്നു ഇത്. നക്സലേറ്റുകള്‍ക്കെതിരേ സർക്കാർ നടത്തുന്നത് ഓപ്പറേഷൻ ഗ്രീൻഹണ്ടിനെതിരെയുള്ള സായിബാബയുടെ സജീവ പങ്കാളിത്തമുണ്ടായിരുന്നു. ആദിവാസി ദളിത് സമൂഹത്തിനെതിരേയുള്ള സർക്കാരിന്റെ നയങ്ങളെ അദ്ദേഹം വിമർശിച്ചിരുന്നു. മാവോവാദി കേസില്‍ 2014 മേയിലാണ് ഡല്‍ഹി സർവകലാശാലയുടെ റാം ലാല്‍ ആനന്ദ് കോളജില്‍ ഇംഗ്ലീഷ് അധ്യാപകനായിരുന്ന സായിബാബയെ ഡല്‍ഹിയിലെ വസതിയില്‍നിന്ന് മഹാരാഷ്ട്ര പോലീസ് അറസ്റ്റ് ചെയ്തത്. യു.എ.പി.എ ചുമത്തി കേസെടുത്തതോടെ കോളജില്‍നിന്ന് സസ്പെൻഡ് ചെയ്തു.

2017ല്‍ സെഷൻസ് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു. 2021 മാർച്ചില്‍ കോളജ് അദ്ദേഹത്തെ സർവിസില്‍ നിന്ന് പുറത്താക്കി. 2022 ഒക്ടോബർ 14ന് കേസില്‍ സായിബാബ ഉള്‍പ്പെട്ട പ്രതികളെ ഹൈകോടതി വിട്ടയച്ചെങ്കിലും സുപ്രീംകോടതി സ്റ്റേ ചെയ്തു. മറ്റൊരു ബെഞ്ചാണ് പിന്നീട് ബോംബെ ഹൈകോടതിയില്‍ കേസ് പരിഗണിച്ച്‌ അദ്ദേഹത്തെ ജയില്‍ മോചിതനാക്കിയത്. യു.എ.പി.എ ചുമത്തിയ കേസ് തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോടതി വിധി.

കഴിഞ്ഞ മാർച്ചിലാണ് സായിബാബ ജയില്‍ മോചിതനായത്. പോളിയോ ബാധിച്ച്‌ ശരീരത്തിന്റെ 90 ശതമാനവും തളർന്ന് ചക്രക്കസേരയുടെ സഹായത്തോടെ ജീവിക്കുന്ന സായിബാബ 2014ല്‍ അറസ്റ്റിലായതു മുതല്‍ നാഗ്പുർ സെൻട്രല്‍ ജയിലിലായിരുന്നു. മാവോവാദി ബന്ധം ആരോപിക്കപ്പെട്ട റെവല്യൂഷണറി ഡെമോക്രാറ്റിക് ഫ്രണ്ട് എന്ന സംഘടനയുമായി ബന്ധമുണ്ടെന്ന് കാണിച്ചായിരുന്നു യു.പി.എ സർക്കാറിന്‍റെ കാലത്ത് സായിബാബ അടക്കം ഏഴുപേരെ പോലീസ് അറസ്റ്റ് ചെയ്തത്.

TAGS : |
SUMMARY : Professor G.N. Sai Baba passed away


Post Box Bottom AD3 S majestic
Post Box Bottom 6  FLY TECH
Post Box Bottom AD08  Synoms

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!