‘പോലീസ് നിരന്തരം പിന്തുടരുന്നു’; ഡിജിപിക്ക് പരാതി നല്കി സിദ്ദിഖ്

കൊച്ചി: ബലാത്സംഗ കേസില്‍ കുറ്റരോപിതനായ നടന് സിദ്ദിഖ് ഡിജിപിയ്ക്ക് പരാതി നല്കി. തന്റെ സ്വകാര്യ ജീവിതത്തെ ബാധിക്കും വിധം പോലീസ് നിരന്തരം പിന്തുടരുകയാണെന്നാണ് പരാതിയില്‍ പറയുന്നത്. സിനിമാ ചിത്രീകരണ സ്ഥലത്ത് ഉള്‍പ്പെടെ താന്‍ പോകുന്ന സ്ഥലത്ത് എല്ലാം പോലീസ് പിന്തുടരുകയാണെന്നും മാധ്യമങ്ങള്‍ക്ക് പോലീസ് വാര്‍ത്ത ചോര്‍ത്തുന്നുവെന്നും പരാതിയിൽ പറയുന്നു.
തന്നെയും മകനേയും സൈ്വര്യമായി യാത്ര ചെയ്യാന്‍ പോലും മാധ്യമങ്ങളും പോലിസും അനുവദിക്കുന്നില്ല. കൊച്ചി സിറ്റി ഷാഡോ പോലീസിൻ്റെ വാഹനത്തിൻ്റെ നമ്പർ ഉള്‍പ്പെടെയാണ് നടൻ പരാതി നല്‍കിയിരിക്കുന്നത്. മുഖ്യമന്ത്രിക്കും ഡിജിപിക്കും നല്കിയ പരാതിയില്‍ എറണാകുളം സെൻട്രല്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
അതേസമയം, നടിയെ ബലാത്സംഗം ചെയ്ത കേസില്‍ നടൻ സിദ്ദിഖ് അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് പോലീസ് പറയുന്നു. കേസുമായി ബന്ധപ്പെട്ട ഡിജിറ്റല്‍ തെളിവുകള്‍ സിദ്ദിഖ് ഹാജരാക്കിയില്ല. തിരുവനന്തപുരം കന്റോൻമെന്റ് പോലീസ് സ്റ്റേഷനില്‍ വെച്ച് ഇന്നലെ നടനെ ചോദ്യം ചെയ്തതിരുന്നു. ഇത് രണ്ടാം തവണയാണ് സിദ്ദിഖ് അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരാകുന്നത്.
ഹാജരാകുമ്പോൾ കുറ്റകൃത്യം നടന്നതായി പറയപ്പെടുന്ന 2016-17 കാലത്തെ ഡിജിറ്റല്‍ തെളിവുകള്‍ നല്‍കണമെന്നായിരുന്നു അന്വേഷണ സംഘം നിര്‍ദേശിച്ചിരുന്നത്. എന്നാല്‍ അക്കാലത്തെ ഫോണും ഐപാഡും കൈവശമില്ലെന്നാണ് സിദ്ദിഖ് വ്യക്തമാക്കിയത്. സിദ്ദിഖിന്റെ മറുപടി തൃപ്തികരമല്ലെന്ന് അന്വേഷണ സംഘം പറയുന്നു.
TAGS : ACTOR SIDDIQUE | POLICE
SUMMARY : ‘constantly pursued by the police'; Siddique lodged a complaint with the DGP



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.