മണ്ണുമാന്തി യന്ത്രത്തില്‍ തല കുടുങ്ങി; വീട്ടുടമയ്‌ക്ക് ദാരുണാന്ത്യം

കോട്ടയം: മണ്ണുമാന്തി യന്ത്രത്തിനിടയില്‍ കുടുങ്ങി വീട്ടുടമ മരിച്ചു. കോട്ടയം പാലായിലാണ് സംഭവം. കരൂർ സ്വദേശി പോള്‍ ജോസഫാണ് മരിച്ചത്. വീട്ടുപറമ്പിൽ ജോലിയ്‌ക്ക് എത്തിച്ച മണ്ണുമാന്തി യന്ത്രത്തില്‍ കയറി സ്വയം പ്രവർത്തിപ്പിക്കാൻ ശ്രമിച്ചപ്പോഴായിരുന്നു അപകടം. പുരയിടം നിരപ്പാക്കാനാണ് മണ്ണുമാന്തി യന്ത്രം വീട്ടുവളപ്പിലെത്തിച്ചത്.
ഒപ്പറേറ്റർ പുറത്തേക്ക് പോയപ്പോള്‍ ജോസഫ് മണ്ണുമാന്തി യന്ത്രം പ്രവർത്തിപ്പിക്കാൻ ശ്രമിച്ചതോടെയാണ് അപകടമുണ്ടായത്. മണ്ണുമാന്തി യന്ത്രത്തിനുള്ളില്‍ പോളിന്റെ തല കുടുങ്ങുകയായിരുന്നു. അഗ്നിരക്ഷാ സേനയും പോലീസും എത്തി പോളിനെ ഹിറ്റാച്ചിയില്‍ നിന്ന് പുറത്തെടുത്തു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
TAGS : KOTTAYAM | DEAD
SUMMARY : The owner of the house died after being trapped between the earthmoving machine