വെര്‍ച്വല്‍ അറസ്റ്റ് തട്ടിപ്പ്; നടി മാലാ പാര്‍വതിക്കു നേരെ തട്ടിപ്പുശ്രമം

കൊച്ചി: നടി മാലാ പാർവതിയെ കുടുക്കാൻ ശ്രമിച്ച് തട്ടിപ്പ് സംഘം. കൊറിയർ തടഞ്ഞുവച്ചെന്ന് പറഞ്ഞായിരുന്നു സംഘം നടിയെ ഫോണില്‍ ബന്ധപ്പെട്ടത്. ഒരു മണിക്കൂറോളം മാലാ പാർവതിയെ വെർച്വല്‍ അറസ്റ്റിലാക്കി. വ്യാജ ഐഡി കാർഡ് അടക്കം നല്‍കി മുംബൈ പോലീസ് എന്നു പറഞ്ഞാണ് തട്ടിപ്പ് നടത്തിയത്.
മുംബൈ പോലീസ് ഉദ്യോഗസ്ഥര്‍ ചമഞ്ഞാണ് വിളി വന്നത്. മുംബൈ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥന്‍ എന്ന വ്യാജേന ഐഡി കാര്‍ഡ് അടക്കം കൈമാറി. എന്നാല്‍ പെട്ടെന്ന് തന്നെ ബുദ്ധിപരമായി പ്രവർത്തിച്ചതിനാല്‍ രക്ഷപ്പെട്ടു. ഐഡി കാര്‍ഡില്‍ അശോക സ്തംഭം കാണാത്തത് മാലാ പാർവതിയുടെ ശ്രദ്ധയില്‍ പെടുകയായിരുന്നു. മധുരയില്‍ ഷൂട്ടിങ്ങിനിടയില്‍ രാവിലെ 10 മണിയോടെയാണ് ഫോണ്‍കോള്‍ വന്നത്. കൊറിയര്‍ തടഞ്ഞുവെച്ചിരിക്കുന്നു എന്ന് പറഞ്ഞാണ് കോള്‍ വന്നത്.
മുമ്പും സമാനമായ നിലയില്‍ കൊറിയര്‍ തടഞ്ഞുവെച്ച സംഭവം ഉണ്ടായിട്ടുണ്ട്. യുകെയില്‍ നിന്ന് ഒരു ഉല്‍പ്പന്നം വരുത്തിയപ്പോള്‍ കസ്റ്റംസ് പിടിച്ചുവെയ്ക്കുന്ന സാഹചര്യം ഉണ്ടായിട്ടുണ്ട്. അന്ന് പൈസ അടയക്കുകയായിരുന്നു. അതുകൊണ്ട് ഇതും സത്യമായിരിക്കുമെന്നാണ് കരുതിയത്. അഞ്ച് പാസ്പോർട്ട്, മൂന്ന് ബാങ്ക് ക്രെഡിറ്റ് കാർഡ്, ലാപ്ടോപ്പ്, 200 ഗ്രാം എം.ഡി.എം.എ. തുടങ്ങിയവയായിരുന്നു പാക്കേജില്‍ ഉണ്ടായിരുന്നതെന്നാണ് അവർ പറഞ്ഞത്.
മുംബൈ ക്രൈം ബ്രാഞ്ച് ആണെന്ന് ഉറപ്പിക്കാൻ ഐ.ഡി. കാർഡ് അടക്കം അവർ അയച്ചു. അതിനിടെ കോളില്‍ ഒരു ബ്രേക്ക് വന്നു. അപ്പോള്‍ ഞാന്‍ ഗൂഗിളില്‍ തിരഞ്ഞു. ഇതോടെ ഐഡി കാര്‍ഡില്‍ അശോക സ്തംഭം ഇല്ലാത്ത കാര്യം തിരിച്ചറിഞ്ഞു. ഈ സംശയമാണ് തട്ടിപ്പാണ് എന്ന് തിരിച്ചറിയാന്‍ സഹായിച്ചത്. പിന്നീട് അവര്‍ വിളിച്ചിട്ടില്ല'- മാലാ പാര്‍വതി പറഞ്ഞു.
TAGS : VIRTUAL ARREST | MALA PARVATHI
SUMMARY : Virtual Arrest Fraud; Fraud attempt on actress Mala Parvathy



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.