വയനാട് പുനരധിവാസം; അടിയന്തരപ്രമേയത്തിന് അനുമതി

തിരുവനന്തപുരം: വയനാട് പുനരധിവാസം സംബന്ധിച്ച് പ്രതിപക്ഷം നിയമസഭയില്‍ കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസില്‍ ചര്‍ച്ച അനുവദിച്ച് സര്‍ക്കാര്‍. ചട്ടം 300 പ്രകാരം സഭയില്‍ പറഞ്ഞ കാര്യത്തില്‍ പിന്നീട് അടിയന്തര പ്രമേയം കീഴ്‌വഴക്കമല്ലെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു.
കേന്ദ്രസഹായം അടിയന്തരമായി ലഭ്യമാക്കാനുള്ള ഇടപെടല്‍ നടത്തണമെന്നും സംസ്ഥാന സർക്കാർ ക്രിയാത്മകമായി വിഷയത്തില്‍ ഇടപെടണമെന്നും അടിയന്തര പ്രമേയത്തിലൂടെ പ്രതിപക്ഷം ആവശ്യപ്പെട്ടു. ടി. സിദ്ദിഖ് എംഎല്‍എയാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്.
വിഷയം ചർച്ചചെയ്യാൻ തായാറണെന്ന് മുഖ്യമന്ത്രി സഭയെ അറിയിച്ചു. പുനരധിവാസത്തിനുള്ള നടപടികള്‍ സർക്കാർ ഗൗരവമായി സ്വീകരിച്ചിട്ടുണ്ട്. കേന്ദ്രസഹായം മന്ത്രിസഭ ആവശ്യപ്പെട്ടിടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഉച്ചയ്ക്ക് ഒന്നിനാണ് അടിയന്തരപ്രമേയത്തിന്മേല്‍ ചർച്ച. രണ്ട് മണിക്കൂറാണ് ചർച്ചയ്ക്ക് അനുവദിച്ചിട്ടുള്ളത്.
TAGS : WAYANAD LANDSLIDE | REHABILITATION
SUMMARY : Wayanad Rehabilitation; Permission to Urgent Motion



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.