കൈക്കൂലി; വൈറ്റ്ഫീൽഡ് പോലീസ് സബ് ഇൻസ്‌പെക്ടർ പിടിയിൽ

ബെംഗളൂരു: കൈക്കൂലി വാങ്ങിയതിനു വൈറ്റ്ഫീൽഡ് പോലീസ് സബ് ഇൻസ്‌പെക്ടർ പിടിയിൽ. വധശ്രമക്കേസിൽ കുടുക്കാതിരിക്കാൻ യുവാവിൽ നിന്ന് 25,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ലോകായുക്ത പോലീസ് ആണ് പിഎസ്ഐ ഗംഗാധറിനെ പിടികൂടിയത്.
ലോകായുക്ത പോലീസ് സൂപ്രണ്ട് ശ്രീനാഥ് മഹാദേവ് ജോഷിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഗംഗാധറിനെ കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലിൽ കുറ്റം തെളിഞ്ഞതോടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
ഗംഗാധർ തന്നോട് 50,000 രൂപ കൈക്കൂലി ആവശ്യപ്പെടുന്നതായി കാണിച്ച് അംബരീഷ് ആണ് ലോകായുക്ത പോലീസിൽ പരാതി നൽകിയത്. വൈറ്റ്‌ഫീൽഡ് പോലീസ് സ്‌റ്റേഷനിൽ ഫയൽ ചെയ്ത ക്രിമിനൽ കേസിൽ ഉൾപ്പെട്ടയാളാണ് അംബരീഷ്. കേസിൽ ജാമ്യം ലഭിച്ചിട്ടും പിഎസ്ഐ അംബരീഷിനെ ബന്ധപ്പെടുകയും മറ്റൊരു കേസിൽ വീണ്ടും കുടുക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതിൽ നിന്ന് വിട്ടുനിൽക്കാൻ 50,000 രൂപ കൈക്കൂലിയും ആവശ്യപ്പെട്ടു.
തുടർന്ന് ലോകായുക്തയുടെ നിർദേശ പ്രകാരം അംബരീഷ് ഇയാൾക്ക് 25,000 രൂപ നൽകി. ഉടൻ തന്നെ ലോകായുക്ത സംഘമെത്തി എസ്ഐയെ കൈയോടെ പിടികൂടുകയായിരുന്നു.
TAGS: BENGALURU | ARREST
SUMMARY: Whitefield PSI arrested over taking bribe from accused



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.