ബ്യൂട്ടീഷനെ കൊന്ന് ആറ് കഷ്ണങ്ങളാക്കി കുഴിച്ചുമൂടി; സുഹൃത്ത് അറസ്റ്റില്‍

ജോധ്പൂർ: രണ്ട് ദിവസമായി കാണാനില്ലായിരുന്ന 50കാരിയുടെ മൃതദേഹം കഷ്ണങ്ങളാക്കി കുഴിച്ചുമൂടിയ നിലയിൽ കണ്ടെത്തി. ജോധ്പൂർ സ്വദേശിനിയായ അനിത ചൗധരിയാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസമാണ് സ്ത്രീയുടെ കഷ്ണങ്ങളാക്കിയ മൃതദേഹം കണ്ടെത്തിയത്. പഴയ കുടുംബ സുഹൃത്ത് കൊലപ്പെടുത്തിയതായാണ് വിവരം. ജോധ്പൂരിൽ ബ്യൂട്ടിപാർലർ നടത്തി വരികയായിരുന്നു അനിത. സംഭവത്തില്‍ അനിതയുടെ സുഹൃത്ത് ഓട്ടോ ഡ്രൈവറായ ഗുല്‍ മുഹമ്മദിനെ പോലീസ് അറസ്റ്റ് ചെയ്തു.
ഒക്ടോബർ 27ന് ഉച്ചയോടെ അനിത പാർലർ പൂട്ടി വീട്ടിലേക്ക് മടങ്ങിയതായാണ് വിവരം. രാത്രിയായിട്ടും ഇവർ വീട്ടിലെത്താത്തിനെ തുടർന്ന് ഭർത്താവായ മൻമോഹൻ ചൗധരി (56) പോലീസിൽ പരാതി നൽകുകയായിരുന്നു.
അനിതയെ കാണാതാകുന്നതിന് മുന്‍പ് ഇവര്‍ ഓട്ടോറിക്ഷയില്‍ പോയതായി പോലീസ് കണ്ടെത്തി. തുടര്‍ന്ന് അനിത പോയ ഓട്ടോറിക്ഷ ഡ്രൈവറെ കസ്റ്റഡിയിലെടുക്കുകയും ചോദ്യം ചെയ്യുകയും ചെയ്തു. തുടര്‍ന്ന് പോലീസ് ഡ്രൈവറുമായി പ്രതിയുടെ വീട്ടിലെത്തുകയായിരുന്നു. 50കാരിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം ആറ് കഷ്ണങ്ങളായി മുറിച്ചു. പിന്നീട് ശരീരഭാഗങ്ങള്‍ പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ് വീടിന് സമീപം പ്രതി കുഴിച്ചിടുകയായിരുന്നു. സംഭവത്തില്‍ കൂടുതല്‍പേര്‍ക്ക് പങ്കുണ്ടോ എന്നതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ പോലീസ് അന്വേഷണം നടത്തുകയാണ്.
ഇവരുടെ മൊബൈൽ ഫോണിന്റെ ലൊക്കേഷനും കോൾ ചെയ്തതിന്റെ വിവരങ്ങളും അടിസ്ഥാനമാക്കിയാണ് പോലീസിന്റെ സംശയം പഴയ സുഹൃത്തായ ഗുൽ മുഹമ്മദിലേക്ക് എത്തിയത്. അനിത അയാളെ സഹോദരനായാണ് കണ്ടിരുന്നതെന്നാണ് പോലീസ് നൽകുന്ന വിവരം.ഗുൽ മുഹമ്മദിന്റെ ഭാര്യയെ ചോദ്യം ചെയ്തതിൽ നിന്നാണ് മൃതദേഹം വീടിന് പിൻവശത്തുളള പുരയിടത്തിൽ കുഴിച്ചുമൂടിയെന്ന് അറിയാൻ സാധിച്ചത്. മൃതദേഹം ആറ് കഷ്ണങ്ങളായാണ് കണ്ടെടുത്തത്. പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
TAGS : MURDER |
SUMMARY : : Woman Who Ran Beauty Parlour Goes Missing, Body Found In Six Pieces After 4 Days



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.