ബെംഗളൂരുവിൽ 40,000 രൂപ വാടകയുള്ള ഫ്ലാറ്റിന് ഡിപ്പോസിറ്റ് 5 ലക്ഷം! സാമൂഹികമാധ്യമങ്ങളില്‍ ചര്‍ച്ചയായി യുവതിയുടെ കുറിപ്പ്

ബെംഗളൂരു: ബെംഗളൂരുവില്‍ 40,000 രൂപ വാടകയുള്ള ഫ്‌ളാറ്റിന് ഉടമ സെക്യൂരിറ്റി ഡിപ്പോസിറ്റായി 5 ലക്ഷം രൂപ ആവശ്യപ്പെട്ടെന്ന് യുവതി. വാടകയ്ക്ക് ഫ്‌ളാറ്റ് അന്വേഷിച്ചപ്പോള്‍ ഫ്‌ളാറ്റുടമ ഉയര്‍ന്ന ഡെപ്പോസിറ്റ് തുക ആവശ്യപ്പെട്ടെന്ന വിഷമകരമായ അനുഭവം യുവതി എക്സിലൂടെയാണ് പങ്കുവെച്ചത്. സാമൂഹികമാധ്യമങ്ങളില്‍ പുതിയ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിരിക്കുകയാണ് യുവതിയുടെ കുറിപ്പ്.
ഹര്‍ണിതി കൗര്‍ എന്ന യുവതിയാണ് അനുഭവം പങ്കുവെച്ചത്. വാടക ഫ്‌ളാറ്റിന് 5 ലക്ഷം ഡിപ്പോസിറ്റ് എന്ന് കേട്ടതോടെ ഞാന്‍ ക്ഷീണിച്ചുപോയി എന്നാണ് ഹര്‍ണിത് കൗര്‍ എക്‌സില്‍ എഴുതിയത്. പോസ്റ്റ് വൈറലായതോടുകൂടി നിരവധിപേരാണ് തങ്ങളുടെ അഭിപ്രായം എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ തുറന്നുപറഞ്ഞിരിക്കുന്നത്.
‘ഡല്‍ഹി പോലുള്ള നഗരങ്ങളിലും സെക്യൂരിറ്റി ഡിപ്പോസിറ്റായി സാധാരണ രണ്ടോ മൂന്നോ മാസത്തെ വാടകയാണ് വാങ്ങുന്നത്. എന്നാല്‍ കുതിച്ചുയരുന്ന റിയല്‍ എസ്റ്റേറ്റ് മൂല്യത്തിനും സ്ഥല പ്രതിസന്ധിക്കും പേരുകേട്ട ബെംഗളൂരുവില്‍ അഞ്ച് അല്ലെങ്കില്‍ പത്ത് മാസത്തെ വാടകവരെ ഡിപ്പോസിറ്റായി വാങ്ങിയേക്കാം, എങ്കിലും 5 ലക്ഷം രൂപ കൂടുതലാണ് ‘ എന്നാണ് ഒരു എക്‌സ് ഉപഭോക്താവിന്റെ അഭിപ്രായം. ബെംഗളൂരുവിലെ വീട്ടുടമസ്ഥര്‍ കളളന്മാരാണ്. നിങ്ങള്‍ ഒഴിയുമ്പോള്‍ അവര്‍ നിങ്ങളെ ബുദ്ധിമുട്ടിക്കും' മറ്റൊരാള്‍ പറഞ്ഞു.
‘അയാള്‍ക്ക് ഒരു വീട് വാങ്ങാനുള്ള മറ്റൊരു കാരണം ആയിരിക്കാം' എന്നായിരുന്നു വേറൊരു കമൻ്റ്. ബെംഗളൂവില്‍ ഏഴുമാസത്തെ വാടകവരെ ഡെപ്പോസിറ്റ് തുകയായി ചോദിച്ചിട്ടുണ്ടെന്നും 2019-ല്‍ രണ്ടുലക്ഷം രൂപയാണ് ഡെപ്പോസിറ്റായി നല്‍കിയതെന്നും മറ്റുചിലരും വെളിപ്പെടുത്തി.
5 lakh deposit for a flat with 40k rent :)))))
I'm so tired :))))
— Harnidh Kaur (@harnidhish) November 11, 2024
‘ഇന്ത്യയില്‍ ജീവിക്കാന്‍ ഏറ്റവും നല്ല സ്ഥലമാണ് ഡല്‍ഹി. ഇവിടുത്തെ പൊതുഗതാഗതം മികച്ചതാണ്, മികച്ച ഭക്ഷണം, നല്ല രാത്രി ജീവിതം, കൂടുതല്‍ പച്ചപ്പ്, കുറവ് ട്രാഫിക്, കൂടുതല്‍ താങ്ങാവുന്ന വില. പക്ഷേ നമുക്ക് വായുവിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തേണ്ടതുണ്ട്. ക്രമസമാധാന രംഗത്ത് മുംബൈ മുന്നിലാണ്, പക്ഷേ ബെംഗളൂരുവിന് ഡല്‍ഹിയെക്കാള്‍ ഒന്നും ഇല്ല,” മറ്റൊരു എക്‌സ് ഉപയോക്താവ് എഴുതി.
TAGS : SOCIAL MEDIA
SUMMARY : 5 lakh deposit for a flat in Bengaluru with a rent of Rs 40,000! The note of the young woman became a discussion on social media



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.