ബെംഗളൂരു എയറോ ഇന്ത്യ പ്രദർശനം അടുത്ത ഫെബ്രുവരിയിൽ


ബെംഗളൂരു: ഏഷ്യയിലെ ഏറ്റവും വലിയ വ്യോമ പ്രദര്‍ശന ഷോ ആയ എയറോ ഇന്ത്യ അടുത്ത വർഷം ഫെബ്രുവരിയിൽ സംഘടിപ്പിക്കും. ഫെബ്രുവരി 10 മുതൽ 14 വരെ യെലഹങ്ക എയർഫോഴ്‌സ് സ്‌റ്റേഷനിൽ നടക്കുന്ന പരിപാടി ആഗോള എയ്‌റോസ്‌പേസ്, ഡിഫൻസ് ലാൻഡ്‌സ്‌കേപ്പിൽ ഇന്ത്യയുടെ വർധിച്ചുവരുന്ന പ്രാധാന്യം പ്രകടമാക്കുമെന്ന് ആഭ്യന്തര മന്ത്രി ജി. പരമേശ്വര പറഞ്ഞു.

പരിപാടിയുടെ ആദ്യ മൂന്ന് ദിവസങ്ങൾ ബിസിനസ് സന്ദർശകർക്കുള്ളതാണ്. പരിപാടിയുടെ അവസാന ദിനത്തിൽ പൊതുജനങ്ങൾക്കും പ്രദർശനം കാണാൻ സാധിക്കും. സന്ദർശകർക്ക് ദിവസവും രാവിലെ 9 മുതൽ വൈകുന്നേരം 6 വരെ ഇവൻ്റിൽ പങ്കെടുക്കാം. കൂടാതെ ദിവസത്തിൽ രണ്ടുതവണ ഇന്ത്യൻ എയർഫോഴ്‌സിൻ്റെയും മറ്റ് എയ്‌റോബാറ്റിക് ടീമുകളുടെയും എയർ ഷോയും നടത്തും.

1996 മുതൽ, പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള ഡിഫൻസ് എക്‌സിബിഷൻ ഓർഗനൈസേഷൻ, ഡിപ്പാർട്ട്‌മെൻ്റ് ഓഫ് ഡിഫൻസ് പ്രൊഡക്ഷൻ, ഡിഫൻസ് പിഎസ്‌യു ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡ് എന്നിവ ചേർന്നാണ് എയറോ ഇന്ത്യ സ്ഥിരമായി സംഘടിപ്പിക്കുന്നത്.

TAGS: |
SUMMARY: Bengaluru set to host Aero India 2025 from Feb 10 to 14


Post Box Bottom AD3 S majestic
Post Box Bottom 6  FLY TECH
Post Box Bottom AD08  Synoms

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!