പാലിയേറ്റീവ് കെയർ; ഉദ്യാനനഗരിയിൽ വേദനയകറ്റാൻ വീണ്ടും കാൽ ലക്ഷം ബിരിയാണിയുമായി എഐകെഎംസിസി


ബെംഗളൂരു: ഓള്‍ ഇന്ത്യാ കെഎംസിസി ബെംഗളൂരു സെന്‍ട്രല്‍ കമ്മിറ്റി-ശിഹാബ് തങ്ങള്‍ സെന്റര്‍ ഫോര്‍ ഹ്യുമാനിറ്റി (എസ്.ടി.സി.എച്ച്) പാലിയേറ്റീവ് കെയർ ഫണ്ട് സമാഹരണത്തിനു വേണ്ടി നടത്തുന്ന രണ്ടാമത് ബിരിയാണി ചലഞ്ച് ഞായറാഴ്ച ജയനഗര്‍ ഈദ് ഗാഹ് മൈതാനിയില്‍ നടക്കും. കാൽ ലക്ഷം ബിരിയാണിയാണ് ഇതിൻ്റെ ഭാഗമായി വിതരണം ചെയ്യുന്നത്.

ബെംഗളൂരു കേന്ദ്രീകരിച്ചു നടക്കുന്ന കേരള മോഡല്‍ സാന്ത്വന പരിചരണ പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്താനായി ഫണ്ട് സമാഹരണം നടത്തുകയെന്ന ലക്ഷ്യത്തോടെയാണ് ബിരിയാണി ചലഞ്ച് നടത്തുന്നത്. എസ്.ടി.സി.എച്ച് കേന്ദ്രമായി ആരംഭിച്ച പാലിയേറ്റീവ് ഹോം കെയര്‍ പ്രവര്‍ത്തനങ്ങള്‍ പിന്നീട് കുടക്, മൈസൂരു, ഗൂഡല്ലൂര്‍, പന്തല്ലൂര്‍, എന്നിവിടങ്ങിലേക്കും വ്യാപിപ്പിച്ചു.

ഓരോ മാസവും കാന്‍സര്‍, പക്ഷാഘാതം, കിടപ്പു രോഗികള്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് രോഗികള്‍ക്കാണ് ഇതിന്റെ പരിചണം ലഭിച്ച് കൊണ്ടിരിക്കുന്നത്. ഡോക്ടര്‍, നഴ്‌സ്, മരുന്നുകള്‍ ഉള്‍പ്പെടെയുളള എല്ലാ സേവനങ്ങളും തീര്‍ത്തും സൗജന്യമായാണ് നല്‍കി വരുന്നത്. ഇതിന്റെ തുടര്‍ച്ചയായാണ് 2020 ല്‍ കേരളത്തിൽ പൂക്കോയ തങ്ങള്‍ ഹോസ്പിസും 2022 ല്‍ ചെന്നൈ കേന്ദ്രീകരിച്ച് ഖാഇദെ മില്ലത്ത് സെന്റര്‍ ഫോര്‍ ഹ്യുമാനിറ്റിയും ആരംഭിച്ചത്. ബിരിയാണി ചലഞ്ചില്‍ നേരത്തെ ഓര്‍ഡര്‍ നല്‍കിയവർക്കാണ് ബിരിയാണി പൊതികൾ വിതരണം ചെയ്യുക.

ബെംഗളൂരു നഗരത്തിന്റെ ഏതു കോണിലുമുള്ള മലയാളിക്കും അടിയന്തിര ഘട്ടങ്ങളില്‍ സഹായം എത്തിക്കാവുന്ന തരത്തില്‍ എഐകെഎംസിസി പ്രവര്‍ത്തകരുടെ ശൃംഖല വളര്‍ന്നത് വര്‍ഷങ്ങളായുള്ള കഠിനാധ്വാനത്തിലൂടെയാണ്.

ജയനഗര്‍ ഈദ് ഗാഹ് മൈതാനിയിലാണ് പാചകപ്പുര ക്രമീകരിച്ചിരിക്കുന്നത്. 90 ചെമ്പുകളിലായി പാചകം ചെയ്യുന്ന ബിരിയാണി 25 ടേബിളുകളിലായി 250 അംഗ വളണ്ടിയര്‍മാര്‍ രാവിലെ 6 മണി മുതല്‍ പാക്കിംഗ് ആരംഭിക്കും.
കര്‍ണാടക ഗതാഗത വകുപ്പ് മന്ത്രി ആര്‍.രാമലിംഗ റെഡ്ഡി, എൻ എ ഹാരിസ് എംഎൽഎ, സൗമ്യ റെഡ്ഡി തുടങ്ങിയർ ചലഞ്ചിൽ സംബന്ധിക്കും. വളണ്ടിയര്‍മാര്‍ ഓര്‍ഡര്‍ നല്‍കിയവരുടെ വീടുകളില്‍ എത്തിച്ച് നല്‍കും.

എസ് ടി സി എച്ചിന് ബനശങ്കരിയിൽ ദാനമായി ലഭിച്ച സ്ഥലത്ത് കാൻസർ രോഗികൾ ഉൾപ്പെടെയുള്ള പാലിയേറ്റീവ് കെയർ ആവശ്യമുള്ള രോഗികൾക്കുള്ള കിടത്തി ചികിത്സാ കേന്ദ്രം, ജനിതക വൈകല്യങ്ങളുള്ള 6 വയസ് വരെയുള്ള കുട്ടികൾക്കായി ഏർളി ഇൻ്റർവെൻഷൻ സെൻ്റർ, സ്പെഷ്യൽ സ്കൂൾ എന്നിവയാണ് വിഭാവനം ചെയ്യുന്നത്. പ്രായാധിക്യവും മറ്റു കാൻസറേതര രോഗങ്ങൾക്കും അടിമകളായ മരണാസന്നരെ പരിചരിക്കുന്ന സംസ്ഥാനത്തെ ആദ്യത്തെ കേന്ദ്രമാവും ഇത്.

ബിരിയാണി ചലഞ്ചിൽ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ക്ക് ബന്ധപ്പെടാം : 89437 01079


TAGS : |
SUMMARY : AIKMCC Biriyani challenge


Post Box Bottom AD3 S majestic
Post Box Bottom 6  FLY TECH
Post Box Bottom AD08  Synoms

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!