അമ്മു സജീവൻ്റെ കുടുംബം മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചു


തിരുവനന്തപുരം: നഴ്സിംഗ് വിദ്യാർഥിനി അമ്മുവിന്റെ മാതാപിതാക്കള്‍ മുഖ്യമന്ത്രിയെയും ആരോഗ്യമന്ത്രിയെയും കണ്ടു. ഇരുവരില്‍ നിന്നും നല്ല പ്രതികരണമാണ് ലഭിച്ചതെന്നും അവർ പറഞ്ഞു. പോലീസ് അന്വേഷണത്തില്‍ തൃപ്തരാണെന്ന് പറഞ്ഞ മാതാപിതാക്കള്‍ ആശുപത്രിയില്‍ നിന്നുള്ള അനാസ്ഥയാണ് തങ്ങള്‍ ചൂണ്ടിക്കാട്ടിയതെന്നും സൗകര്യങ്ങളില്ലാത്ത പ്രൈവറ്റ് ആംബുലൻസിലാണ് മകളെ ആശുപത്രിയില്‍ എത്തിച്ചതെന്നും അമ്മുവിൻ്റെ പിതാവ് പറഞ്ഞു.

കൂടുതല്‍ വിദ്യാർത്ഥികളുടെ മൊഴിയെടുക്കുമെന്ന് ഉറപ്പുനല്‍കിയെന്നും അതിനുശേഷം മാത്രമേ ഇനി ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് റിപ്പോർട്ട്‌ നല്‍കുകയുള്ളുവെന്ന് ആരോഗ്യവകുപ്പ് ഡയറക്ടർ അറിയിച്ചെന്നും കുടുംബം വ്യക്തമാക്കി.

കഴിഞ്ഞ ദിവസമാണ് അമ്മു സജീവിന്റെ മരണത്തില്‍ പ്രതികള്‍ക്കെതിരെ കൂടുതല്‍ വകുപ്പ് ചേർത്തത്. പട്ടിക ജാതി, പട്ടിക വർഗ പീഡന നിരോധന നിയമമാണ് പ്രതികള്‍ക്കെതിരെ ചുമത്തിയത്. ഇത് സംബന്ധിച്ച്‌ പോലീസ് കോടതിയില്‍ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. സംഭവത്തില്‍ അറസ്റ്റിലായ മൂന്ന് വിദ്യാർഥിനികളുമായുള്ള തെളിവെടുപ്പ് പൂർത്തിയായി.

ഈ മാസം 15നാണ് അമ്മു സജീവ് മരിച്ചത്. ഹോസ്റ്റലിന് മുകളില്‍ നിന്ന് ചാടിയെന്നായിരുന്നു വീട്ടുകരെ അറിയിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു മരണം. അമ്മുവിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കുടുംബം ആരോപിച്ചിരുന്നു.

TAGS :
SUMMARY : Ammu Sajeev's family visited the Chief Minister


Post Box Bottom AD3 S majestic
Post Box Bottom 6  FLY TECH
Post Box Bottom AD08  Synoms

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!