നീങ്ങിത്തുടങ്ങിയ ട്രെയിനില്‍ ഓടിക്കയറാൻ ശ്രമം; വിദ്യാര്‍ഥിനി പിടിവിട്ട് ട്രാക്കില്‍ വീണു (വീഡിയോ)

കണ്ണൂർ: റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ട്രെയിനില്‍ ഓടിക്കയറുന്നതിനിടെ നഴ്സിങ് വിദ്യാർഥിനി പിടിവിട്ട് ട്രാക്കിലേക്ക് വീണു. കിളിയന്തറ സ്വദേശിയായ നഴ്സിങ് വിദ്യാർഥിക്കാണ് അപകടം സംഭവിച്ചത്. ഇന്ന് രാവിലെ പുതുച്ചേരി എക്സ്‌പ്രസിലാണ് പെണ്‍കുട്ടി ഓടിക്കയറാൻ ശ്രമിച്ചത്.
കണ്ണൂരിൽ ഓടിത്തുടങ്ങിയ ട്രെയിനിൽ ഓടിക്കയറുന്നതിനിടെ നഴ്സിങ് വിദ്യാർത്ഥിനി പിടിവിട്ട് ട്രാക്കിലേക്ക് വീണു pic.twitter.com/OwwmFAzvI0
— Samakalika Malayalam (@samakalikam) November 3, 2024
ട്രെയിൻ കണ്ണൂരില്‍ എത്തിയപ്പോള്‍ സാധനം വാങ്ങാൻ പുറത്തിറങ്ങിയതായിരുന്നു. കയറുന്നതിനിടെ പെണ്‍കുട്ടി പിടിവിട്ട് ട്രാക്കിലേക്ക് വീഴുകയായിരുന്നു. ആളുകള്‍ ബഹളം വച്ചതോടെ ട്രെയിൻ നിർത്തുകയും യാത്രക്കാരും റെയില്‍വേ പോലീസും ചേർന്ന് പെണ്‍കുട്ടിയെ പുറത്തെടുക്കുകയുമായിരുന്നു. പെണ്‍കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്.
TAGS : TRAIN | KANNUR | ACCIDENT
SUMMARY : Attempting to run into a moving train; Student caught and fell on track (Video)



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.