മഹാരാഷ്ട്രയില്‍ വീണ്ടും ബിജെപിയുടെ കുതിപ്പ്

മുംബൈ: സംസ്ഥാന നിയമസഭകളിലേക്ക് തിരഞ്ഞെടുപ്പ് നടന്ന മഹാരാഷ്ട്രയില്‍ എൻ ഡി എയുടെ കുതിപ്പ്. ആദ്യ ഘട്ടത്തില്‍ ഇഞ്ചോടിഞ്ച് എന്ന് തോന്നിച്ചെങ്കിലും വോട്ടെണ്ണല്‍ മണിക്കൂറുകൾ പിന്നിടുമ്പോൾ ബി ജെ പി സഖ്യം കുതിക്കുകയാണ്. ഏറ്റവും ഒടുവില്‍ വിവരം ലഭിക്കുമ്പോൾ 224 സീറ്റും കടന്നാണ് ബി ജെ പി സഖ്യം അധികാരത്തിലേക്ക് കുതിക്കുന്നത്.
ഏറ്റവും ഒടുവില്‍ ലഭിക്കുന്ന വിവര പ്രകാരം 54 സീറ്റില്‍ ‘ഇന്ത്യ' സഖ്യം മുന്നിട്ട് നില്‍ക്കുന്നത്. മഹാരാഷ്ട്രയില്‍ 288 അംഗ അസംബ്ലിയില്‍ കേവല ഭൂരിപക്ഷത്തിന് 145 എംഎല്‍എമാരാണ് വേണ്ടത്. ലീഡില്‍ കേവലഭൂരിപക്ഷവും കടന്ന് ബിജെപി-ശിവസേന( ഷിന്‍ഡെ)-എന്‍സിപി(അജിത് പവാര്‍) സഖ്യത്തിന്റെ മഹായുതി മുന്നണി കുതിക്കുകയാണ്.
കര്‍ഷക മേഖലയായ വിദര്‍ഭയിലെ 62 സീറ്റില്‍ 40 ഇടത്തും ബിജെപി സഖ്യമാണ് മുന്നിട്ടു നില്‍ക്കുന്നത്. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിമാരായ ദേവേന്ദ്ര ഫഡ്നാവിസ്, അജിത് പവാര്‍ എന്നിവര്‍ ലീഡ് ചെയ്യുന്നു. അതേസമയം കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ നാനാ പട്ടോളെ ആദ്യ റൗണ്ടില്‍ പിന്നിലായിരുന്നു.
TAGS : MAHARASHTRA | BJP
SUMMARY : BJP alliance to victory in Maharashtra



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.