ഉപതിരഞ്ഞെടുപ്പ്; കര്‍ണാടകയില്‍ കോൺഗ്രസ് മുന്നേറ്റം, ബിജെപിക്ക് കനത്ത തിരിച്ചടി, ചന്നപട്ടണയില്‍ നിഖില്‍ കുമാരസ്വാമി പിന്നില്‍

ബെംഗളൂരു: കർണാടകയിൽ ഉപതിരഞ്ഞെടുപ്പ് നടന്ന മൂന്ന് നിയമസഭാ മണ്ഡലങ്ങളിലും കോൺഗ്രസിന് വ്യക്തമായ മുന്നേറ്റം. ഷിഗ്ഗാവ്, സന്തൂര്‍, ചന്നപട്ടണ മണ്ഡലങ്ങളില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഏറെ മുന്നിലാണ്. വോട്ടെണ്ണലിന്റെ ഓരോഘട്ടത്തിലും ഈ മുന്നേറ്റം പ്രകടമാണ്. മൂന്ന് മണ്ഡലങ്ങളിലും വ്യക്തമായ ലീഡോടെയാണ് കോണ്‍ഗ്രസ് കുതിക്കുന്നത്. കുമാരസ്വാമിക്കും ബിജെപിക്കും കനത്ത തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്.
ഷിഗ്ഗാവ് ബിജെപിയുടെയും ചന്നപ്പട്ടണ ജെഡിഎസിന്റെയും സിറ്റിങ് സീറ്റാണ്. ഷിഗ്ഗാവില്‍ മുന്‍ മുഖ്യമന്ത്രി മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ മകന്‍ ഭരത് ബൊമ്മൈയും ചന്നപ്പട്ടണയില്‍ കേന്ദ്രമന്ത്രി എച്ച്ഡി കുമാരസ്വാമിയുടെ മകന്‍ നിഖില്‍ കുമാരസ്വാമിയമാണ് മത്സരിച്ചത്. ചന്നപ്പട്ടണയില്‍ 14 റൗണ്ട് വോട്ട് എണ്ണിയപ്പോള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സിപി യോഗീശ്വര നിഖിലിനെക്കാള്‍ 24252 വോട്ടുകള്‍ക്ക് മുന്നിലാണ്. ഷിഗ്ഗാവില്‍ 13 റൗണ്ട് വോട്ടെണ്ണിയപ്പോള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി യോഗീശ്വര്‍ ഭരത് ബൊമ്മൈയാക്കാള്‍ പതിനായിരം വോട്ടിന് മുന്നിലാണ്. ഇതിന് മുൻപ് മത്സരിച്ച രണ്ട് തിരഞ്ഞെടുപ്പുകളിലും നിഖിൽ തോറ്റിരുന്നു. കുമാരസ്വാമി വച്ചൊഴിഞ്ഞ ചന്നപട്ടണ മണ്ഡലത്തിൽ നിന്നാണ് നിഖിൽ മത്സരിച്ചത്. സന്ദൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഇ അന്നപൂര്‍ണ 9568 വോട്ടിന് ലീഡ് ചെയ്യുകയാണ്.
തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് മുന്‍ മന്ത്രിയായ യോഗീശ്വര ബിജെപി വിട്ട് കോണ്‍ഗ്രസിലെത്തിയത്. ചന്നപ്പട്ടണയില്‍ ജെഡിഎസ് സ്ഥാനാര്‍ഥി നിഖില്‍ കുമാരസ്വാമിക്കായി ബിജെപി ദേശീയ നേതാക്കള്‍ ഉള്‍പ്പടെ പ്രചാരണത്തിനെത്തിയിരുന്നു.
TAGS : KARNATAKA | BYPOLL RESULT



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.