വ്യാജ സൈറ്റ് പ്ലാൻ നൽകി അനധികൃത കെട്ടിട നിർമാണം; മൂന്ന് പേർക്കെതിരെ കേസ്


ബെംഗളൂരു: വ്യാജ സൈറ്റ് പ്ലാൻ നൽകി അനധികൃതമായി കെട്ടിടം നിർമിച്ച മൂന്ന് പേർക്കെതിരെ കേസ്. രാജരാജേശ്വരി നഗറിലാണ് സംഭവം. ബിബിഎംപി നൽകിയ പ്ലാനിന് പകരം വ്യാജ പ്ലാനുകൾ സൃഷ്ടിച്ച് കെട്ടിടങ്ങൾ നിർമ്മിച്ചതിനും 20 അനധികൃത യൂണിറ്റുകൾ ചേർത്തതിനുമാണ് സ്ഥല ഉടമ, ഡെവലപ്പർ, ആർക്കിടെക്റ്റ് എന്നിവർക്കെതിരെ കേസെടുത്തത്.

സ്ഥലം ഉടമ ജി. ലക്ഷ്മി പ്രസാദ്, ലക്‌വിൻ ഡവലപ്പേഴ്‌സ് എംഡി ഹർദീപ്, എ.വിജയകുമാർ എന്നിവർക്കെതിരെയാണ് നടപടിയെന്ന് രാജരാജേശ്വരി നഗർ സോണൽ കമ്മീഷണർ ബി. സി. സതീഷ് പറഞ്ഞു. സോണൽ ചട്ടങ്ങൾ അനുസരിച്ച് കെട്ടിടത്തിന് രണ്ട് നില മാത്രമേ അനുവദിച്ചിരുന്നുള്ളു. എന്നാൽ ഇത് ലംഘിച്ച് 20 അധിക നിലകളാണ് കെട്ടിടത്തിൽ പണികഴിപ്പിച്ചത്. വ്യാജ പ്ലാൻ കാണിച്ചാണ് ഇത്തരമൊരു തട്ടിപ്പ് നടന്നതെന്ന് സോണൽ കമ്മീഷണർ പറഞ്ഞു.

പ്ലാൻ ലംഘിച്ച് കെട്ടിടം നിർമിച്ചത് കോർപറേഷൻ നിയമത്തിന് വിരുദ്ധമാണ്. സംഭവത്തിൽ കെട്ടിടം ഉടമയ്ക്ക് നോട്ടീസ് നൽകിയിരുന്നു. എന്നാൽ ഇതിനോട് പ്രതികരിക്കാതിരുന്നതോടെ മൂവർക്കുമെതിരെ കേസെടുക്കുകയായിരുന്നു.

TAGS: |
SUMMARY: FIR against land owner, developer over fake plan in Bengaluru


Post Box Bottom AD3 S majestic
Post Box Bottom 6  FLY TECH
Post Box Bottom AD08  Synoms

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!