ഹെബ്ബാൾ മേൽപ്പാലത്തിലെ നിർമാണ പ്രവൃത്തി; വിമാനത്താവളത്തിലേക്കുള്ള യാത്രക്കാർ ബദൽ റൂട്ടുകൾ സ്വീകരിക്കാൻ നിർദേശം


ബെംഗളൂരു: ഹെബ്ബാൾ മേൽപാലത്തിലെ 2 അധിക റാംപുകളുടെ നിർമാണത്തിന്റെ പശ്ചാത്തലത്തിൽ ബെംഗളൂരു വിമാനത്താവളത്തിലേക്കുള്ള യാത്രക്കാർ ബദൽ റൂട്ടുകൾ വഴി കടന്നുപോകണമെന്ന് ട്രാഫിക് പോലീസ് നിർദേശിച്ചു. യാത്രക്കാർ ഹെബ്ബാൾ ജംഗ്ഷൻ ഒഴിവാക്കി കെആർ പുരം ഭാഗത്ത് നിന്ന് ഔട്ടർ റിംഗ് റോഡിലൂടെ പോകണമെന്ന് ട്രാഫിക് പോലീസ് നിർദേശിച്ചു. കെ.ആർ.പുരത്ത് നിന്ന് ഔട്ടർ റിംഗ് റോഡിലൂടെ വരുന്ന യാത്രക്കാർ നാഗവാര ജംഗ്ഷനിൽ നിന്ന് വലത്തേക്ക് തിരിഞ്ഞ് വിമാനത്താവളത്തിലേക്ക് കടന്നുപോകണം.

കെആർ പുരം, നാഗവാര (ഔട്ടർ റിംഗ് റോഡ്), മേഖ്രി സർക്കിൾ വഴി പോകുന്ന യാത്രക്കാരും കെആർ പുരം, നാഗവാര (ഔട്ടർ റിംഗ് റോഡ്), ഹെബ്ബാൾ വഴി വരുന്ന യാത്രക്കാരും ബദൽ റൂട്ടുകൾ ഉപയോഗിക്കേണ്ടതാണ്.

ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന്റെ ഭാഗമായാണ് തുമക്കൂരു റോഡ്, ഔട്ടർറിങ് റോഡ്, ബെള്ളാരി റോഡ് എന്നിവയെ ബന്ധിപ്പിച്ച് റാംപുകൾ നിർമിക്കുന്നത്. പ്രതിദിനം മൂന്നരലക്ഷം വാഹനങ്ങൾ കടന്നുപോകുന്ന മേൽപാലത്തിലെ റാംപ് നിർമാണം 5 മാസം കൊണ്ട് പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്.

കെആർ പുരം ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ ഹെബ്ബാളിലെ തിരക്ക് ഒഴിവാക്കാൻ മാരുതിസേവാ നഗർ ഐഒസി–മുകുന്ദ തിയറ്റർ റോഡ്, ലിംഗരാജപുരം മേൽപാലം, നാഗവാര–താന്നറി റോഡ് എന്നീ പാതകൾ ഉപയോഗിക്കണം. ഹെഗ്ഡെനഗർ –തന്നിസന്ദ്ര വഴി വരുന്നവർ ജികെവികെ–ജക്കൂർ റോഡ് വഴി നഗരത്തിൽ പ്രവേശിക്കണം. കെആർപുരം ഭാഗത്ത് നിന്ന് യശ്വന്തപുരയിലേക്ക് പോകേണ്ടവർ ഹെബ്ബാൾ മേൽപാലത്തിന് താഴെ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് ബിഇഎൽ സർക്കിൾ, സദാശിവനഗർ പോലീസ് സ്റ്റേഷൻ ജംഗ്ഷൻ വഴി പോകണം. കെആർ പുരം, ഹെന്നൂർ, എച്ച്ആർബിആർ ലേൗട്ട്, ബാനസവാടി, കെജി ഹള്ളി ഭാഗങ്ങളിൽ നിന്ന് ബെംഗളൂരു വിമാനത്താവളത്തിലേക്ക് പോകേണ്ടവർ ഹെന്നൂർ–ബാഗലൂർ റോഡിലൂടെ കടന്നുപോകണം.

TAGS: |
SUMMARY: Bengaluru traffic police ask airport commuters on Outer Ring Road to avoid Hebbal junction


Post Box Bottom AD3 S majestic
Post Box Bottom 6  FLY TECH
Post Box Bottom AD08  Synoms

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!