പോള്‍ ചെയ്തതിലും അധിക വോട്ടുകള്‍ വോട്ടെണ്ണലില്‍; മഹാരാഷ്ട്രയില്‍ കണക്കില്‍പ്പെടാത്ത അഞ്ചുലക്ഷത്തിലധികം വോട്ടുകള്‍


മുംബൈ: മഹാരാഷ്ട്രയില്‍ പോള്‍ ചെയ്തതും എണ്ണിയതുമായ വോട്ടുകള്‍ തമ്മില്‍ ഡാറ്റകളില്‍ വന്‍ പൊരുത്തക്കേടുകളെന്ന് റിപ്പോര്‍ട്ട്. 66 ശതമാനം പോളിംഗ് രേഖപ്പെടുത്തിയ സംസ്ഥാനത്ത് വോട്ടെണ്ണല്‍ പൂര്‍ത്തീകരിച്ചപ്പോള്‍ അഞ്ച് ലക്ഷത്തോളം വോട്ടുകള്‍ അധികമാണെന്ന് ഓണ്‍ലൈന്‍ മാധ്യമായ ദി വയര്‍ റിപ്പോര്‍ട്ട് ചെയ്തു. മഹാരാഷ്ട്രയിലെ 288 മണ്ഡലങ്ങളിലും കൃത്രിമം നടന്നതായി സംശയിക്കുന്ന ഡാറ്റകളാണ് പുറത്തുവരുന്നത്. ആകെ പോള്‍ ചെയ്തതിനെക്കാള്‍ അഞ്ച് ലക്ഷത്തിലധികം വോട്ടുകള്‍ എണ്ണിയെന്നാണ് ആരോപണം. മഹാരാഷ്ട്രയില്‍ വോട്ടിങ് ശതമാനം 66.05 ആണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചിരുന്നു. അതേസമയം പുതിയ വെളിപ്പെടുത്തലില്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍  പ്രതികരിച്ചിട്ടില്ല.

288 മണ്ഡലങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ 64,088,195 പേര്‍ വോട്ട് ചെയ്തപ്പോള്‍ എണ്ണിയത് 64,592,508 വോട്ടുകളാണ്. പോള്‍ ചെയ്തതിനെക്കാല്‍ 5,04,313 വോട്ടുകള്‍ അധികം എണ്ണിയെന്നാണ് ദി വയറിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. 200 മണ്ഡലങ്ങളില്‍ അധികമായും എട്ട് മണ്ഡലങ്ങളില്‍ കുറവായുമാണ് വോട്ടുകള്‍ എണ്ണിയതെന്നാണ് ആരോപണം.

പോള്‍ ചെയ്തതിനേക്കാള്‍ 4,538 വോട്ടുകള്‍ കൂടുതല്‍ എണ്ണപ്പെട്ട അഷ്തി മണ്ഡലത്തിലും 4,155 വോട്ടുകളുടെ വ്യത്യാസമുള്ള ഒസ്മാനാബാദ് മണ്ഡലത്തിലുമാണ് ഏറ്റവും വലിയ പൊരുത്തക്കേടുകള്‍ രേഖപ്പെടുത്തിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ സമഗ്രമായ അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. മഹാരാഷ്ട്ര തെരഞ്ഞെടുപ്പില്‍ വ്യാപകമായ ക്രമക്കേടുകള്‍ ഉണ്ടായെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ നേരത്തെ ആരോപിച്ചിരുന്നു.

സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി കുതിച്ചെത്തിയത് ചരിത്രത്തിലെ എറ്റവും വലിയ സീറ്റ് നിലയിലേക്കായിരുന്നു. മത്സരിച്ച 152ല്‍ 80 ശതമാനം സീറ്റിലും ജയിച്ച് 132 സീറ്റ് നേടി. സംസ്ഥാനത്ത് 288 സീറ്റിൽ 238 സീറ്റിലും മഹായുതി മുന്നണിയാണ് ജയിച്ചത്.

102 സീറ്റില്‍ മല്‍സരിച്ച കോൺഗ്രസിന് കിട്ടിയത് 20 ശതമാനത്തില്‍ താഴെ സീറ്റുകളാണ്. ശിവസേന ഉദ്ധവ് താക്കറെ വിഭാഗത്തിനും എന്സിപി ശരത് പവാര്‍ വിഭാഗത്തിനും അവരുടെ ശക്തികേന്ദ്രങ്ങളില്‍ പോലും പിടിച്ചു നിൽക്കാനായില്ല. ബാരാമതിയിൽ വിജയിച്ച് അജിത് പവാർ പകരം വീട്ടി. കോൺഗ്രസിൻ്റെ പല പ്രമുഖരും ഇത്തവണ തോറ്റു. സിറ്റിംഗ് സീറ്റായ കൽവാൻ നിലനിർത്താനായത് സിപിഎമ്മിന് ആശ്വാസമായി. വൻ തിരിച്ചടി നേരിട്ട പ്രതിപക്ഷം അതിനാൽ തന്നെ വോട്ട് കണക്കിലെ ഇപ്പോൾ പുറത്ത് വന്ന വിവരങ്ങളോട് എങ്ങിനെ പ്രതികരിക്കുമെന്നാണ് ഉറ്റുനോക്കപ്പെടുന്നത്. എല്ലാ മണ്ഡലത്തിലും പോൾ ചെയ്ത വോട്ടും എണ്ണിയ വോട്ടും തമ്മിൽ വ്യത്യാസമുണ്ടെന്നാണ് ദി വയറിൻ്റെ റിപ്പോർട്ട് പറയുന്നത്.

TAGS:
SUMMARY : Counting more votes than polled; More than five lakh uncounted votes in Maharashtra


Post Box Bottom AD3 S majestic
Post Box Bottom 6  FLY TECH
Post Box Bottom AD08  Synoms

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!