മുഴുവൻ പൊരുത്തങ്ങളുമുള്ള വധുവിനെ കണ്ടെത്തിയില്ല; മാട്രിമോണിയൽ സൈറ്റിന് പിഴ ചുമത്തി കോടതി


ബെംഗളൂരു: മുഴുവൻ പൊരുത്തങ്ങളും ഒരുമിച്ചുള്ള വധുവിനെ കണ്ടെത്തി നൽകാത്തതിന് മാട്രിമോണിയൽ സൈറ്റിന് പിഴ ചുമത്തി ബെംഗളൂരു ഉപഭോക്തൃ കോടതി. എംഎസ് നഗറിൽ താമസിക്കുന്ന കെ. എസ്.വിജയകുമാർ നൽകിയ പരാതിയിന്മേലാണ് കോടതി വിധി. ദിൽമിൽ മാട്രിമോണി പോർട്ടലിനാണു പിഴ വിധിച്ചിരിക്കുന്നത്. 60, 000 രൂപയുടെ പിഴയാണ് അടക്കേണ്ടത്.

ഇക്കഴിഞ്ഞ മാർച്ച് 17ന് വിജയകുമാർ മകൻ ബാലാജിക്ക് വധുവിനെ തേടിയാണ് ദിൽമിൽ മാട്രിമോണി പോർട്ടലിനെ സമീപിച്ചത്. ഇതിനായി മകന്‍റെ ഫോട്ടോകളും മറ്റ് രേഖകളും നൽകി. പോരാത്തതിന് വധുവിനെ കണ്ടെത്താൻ 30,000 രൂപ ഫീസായും കൊടുത്തു. ഇതേ തുടർന്ന് 45 ദിവസത്തിനകം ബാലാജിക്ക് വധുവിനെ കണ്ടെത്തുമെന്നും പോർട്ടൽ വാഗ്ദാനം നൽകിയിരുന്നു. എന്നാൽ ബാലാജിക്ക് യോജിച്ച ഒരു വധുവിനെ കണ്ടെത്തുവാൻ ദിൽമിൽ മാട്രിമോണിക്ക് സാധിച്ചിരുന്നില്ല.

ഇതോടെ വിജയകുമാർ ഓഫീസിലെത്തി പണം തിരികെ നൽകണമെന്ന് ആവശ്യപ്പെട്ടു. ഏപ്രിൽ 30 നാണ് പണം തിരികെ നൽകണമെന്ന് അഭ്യർത്ഥിച്ചത്. പക്ഷേ പണം തിരികെ നൽകിയില്ലെന്ന് മാത്രമല്ല, ജീവനക്കാർ വിജയകുമാറിനെ അസഭ്യം പറയുകയും ചെയ്തു. മെയ് 9ന് വിജയകുമാർ ഇവർക്കെതിരെ വക്കീൽ നോട്ടീസ് അയച്ചെങ്കിലും പോർട്ടൽ പ്രതികരിച്ചില്ല. തുടർന്നാണ് ഉപഭോക്തൃ കോടതിയെ വിജയകുമാർ സമീപിച്ചത്.

TAGS: |
SUMMARY: Bengaluru man sues matrimony firm for failing to find match for son, gets Rs 60k relief


Post Box Bottom AD3 S majestic
Post Box Bottom 6  FLY TECH
Post Box Bottom AD08  Synoms

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!