ക്ഷേമ പെൻഷനിൽ കയ്യിട്ടുവാരിയ സർക്കാർ ഉദ്യോഗസ്ഥർക്ക് എതിരെ വകുപ്പ്തല നടപടി; സര്‍വീസില്‍ നിന്ന് പിരിച്ചു വിടണമെന്ന ആവശ്യം ശക്തം

തിരുവനന്തപുരം: ക്ഷേമ പെൻഷൻ തട്ടിയെടുത്ത സർക്കാർ ഉദ്യോഗസ്ഥർക്ക് എതിരെ നടപടിക്ക് ശുപാര്‍ശ. അച്ചടക്ക നടപടികൾ സ്വീകരിക്കാൻ അതാത് വകുപ്പുകളോടാണ് ധനവകുപ്പ് നിർദേശിച്ചിരിക്കുന്നത്. ക്ഷേമ പെൻഷൻ കൈപ്പറ്റുന്നവരിലെ അനർഹരെ കണ്ടെത്താൻ കൂടുതൽ പരിശോധന നടത്താനും ധനവകുപ്പ് തീരുമാനിച്ചു. മസ്റ്ററിങ്ങിൽ തിരിമറി നടത്തിയാണ് ഉദ്യോഗസ്ഥർ പട്ടികയിൽ കടന്നുകൂടിയത്. ഇതിന് വ്യാജരേഖകൾ ഉപയോഗിച്ചോ എന്ന സംശയം ഉണ്ട്. ഗസറ്റഡ് ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ള ജീവനക്കാർ പെൻഷൻ പട്ടികയിൽ കടന്നുകൂടിയതിന് പിന്നിൽ ഉദ്യോഗസ്ഥ ലോബിയാണെന്നും ധനവകുപ്പ് കരുത്തുന്നു.
അനധികൃതമായി സാമൂഹിക ക്ഷേമ പെന്‍ഷന്‍ കൈപറ്റിയ 1,458 ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ അവര്‍ ജോലി ചെയ്യുന്ന വകുപ്പുകള്‍ക്ക് ധന വകുപ്പ് കൈമാറിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ആദ്യ ഘട്ടത്തില്‍ മേലധികാരികള്‍ ഉദ്യോഗസ്ഥരോട് വിശദികരണം തേടും. വിശദീകരണം തൃപ്തികരമല്ലെങ്കില്‍ സര്‍വീസ് ചട്ട പ്രകാരമുള്ള അച്ചടക്ക നടപടികളിലേക്ക് കടക്കും. സര്‍വീസ് ചട്ടങ്ങളുടെ ലംഘനം നടന്നുവെന്ന് സര്‍ക്കാര്‍ പരിശോധനയില്‍ കണ്ടെത്തിയതിനാല്‍ വകുപ്പ് തല നടപടി ഉറപ്പാക്കും.
അവിഹിതമായി കൈപ്പറ്റിയ പണം പലിശ സഹിതം തിരികെ പിടിക്കണമെന്ന ധനവകുപ്പ് നിര്‍ദേശം വേഗത്തില്‍ നടപ്പിലാക്കുന്ന രീതിയില്‍ ക്രമക്കേട് നടത്തിയ ഒരോ ഉദ്യോഗസ്ഥനെതിരേയും ഉത്തരവുകള്‍ അതാത് വകുപ്പ് പുറപ്പെടുവിക്കും.
അസിസ്റ്റന്‍റ് പ്രഫസർമാർ, ഹയർ സെക്കൻഡറി അധ്യാപകർ തുടങ്ങി ഗസറ്റഡ് റാങ്കിലുള്ള ഉദ്യോഗസ്ഥർ ഉൾപ്പെടെ 1458 സര്‍ക്കാർ ഉദ്യോഗസ്ഥർ ആണ് നിരാശ്രയരായ വയോധികർക്കും, വിധവകൾക്കും, ഭിന്ന ശേഷിക്കാർക്കും നൽകുന്ന 1600 രൂപയുടെ ക്ഷേമ പെൻഷൻ നിയമവിരുദ്ധമായി വാങ്ങുന്നത്.
അതേസമയം അനര്‍ഹമായി പണം തട്ടിയെടുത്ത ഗസറ്റഡ് ഓഫീസര്‍മാര്‍ അടക്കമുള്ളവര്‍ക്കെതിരെ സര്‍ക്കാര്‍ നിയമ നടപടിയിലേക്ക് കടക്കണമെന്നും ഇത്തരക്കാരെ സര്‍വീസില്‍ നിന്ന് പിരിച്ചു വിടണമെന്നും ആവശ്യം ശക്തമായിട്ടുണ്ട്. ഈ തട്ടിപ്പു നടത്തിയ ഉദ്യോഗസ്ഥരുടെ പേരു വിവരങ്ങള്‍ വെളിപ്പെടുത്തണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.
TAGS : PENSION | KERALA
SUMMARY : Departmental action against Govt officials for embezzlement of welfare pension



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.