ഡോ. സയ്യിദ് ഷാ ഖുസ്രൊ ഹുസ്സൈനി അന്തരിച്ചു


ബെംഗളൂരു: അഖിലേന്ത്യാ മുസ്‌ലിം വ്യക്തിനിയമ ബോർഡ് മുൻ വൈസ് പ്രസിഡന്റും കലബുറഗിയിലെ ഖ്വാജ ബംദെ നവാസ് സർവകലാശാലയുടെ ചാൻസലറുമായ ഡോ. സയ്യിദ് ഷാ ഖുസ്രൊ ഹുസ്സൈനി (79) അന്തരിച്ചു. കലബുറഗിയിലെ സൂഫി ആധ്യാത്മികകേന്ദ്രമായ ഹസ്രത്ത് ഖ്വാജ ബംദെ നവാസ് ദർഗയുടെ ആധ്യാത്മികതലവന്‍ (സജ്ജദ നഷീൻ) കൂടിയാണ് ഡോ. സയ്യിദ് ഷാ ഖുസ്രൊ ഹുസ്സൈനി. സൂഫിസവുമായി ബന്ധപ്പെട്ട് രാജ്യത്തിന്റെ വിവിധയിടങ്ങളിൽ സമ്മേളനങ്ങൾ സംഘടിപ്പിച്ചിട്ടുണ്ട്.

പരേതനായ സജ്ജാദ നഷീൻ ഹസ്രത്ത് സയ്യിദ് മുഹമ്മദ് മുഹമ്മദുൽ ഹുസൈനിയുടെ മകനാണ്. 2007 ഏപ്രിലിൽ പിതാവിന്‍റെ മരണശേഷമാണ് സയ്യിദ് ഷാ ഖുസ്രൊ ഹുസ്സൈനി ദർഗയുടെ നേതൃത്വമേറ്റെടുത്തത്.

കാനഡയിലെ മക്ഗിൽ സർവകലാശാലയിൽനിന്ന് ഇസ്‌ലാമിക് സ്റ്റഡീസിൽ എം.എ. ബിരുദമെടുത്തു. യു.എസിലെ ബെൽഫഡ് സർവകലാശാലയിൽനിന്ന് പിഎച്ച്.ഡി.യും കരസ്ഥമാക്കി.2000-ത്തിൽ കലബുറഗിയിൽ ഖ്വാജ എജുക്കേഷൻ സൊസൈറ്റിയുടെ കീഴിൽ ഖ്വാജ ബംദെ നവാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് സ്ഥാപിച്ചു. 2018-ലാണ് ഖ്വാജ ബംദെ നവാസ് സർവകലാശാല സ്ഥാപിച്ചത്. വിദ്യാഭ്യാസരംഗത്തെ പ്രവർത്തനങ്ങൾക്ക് 2017-ൽ കർണാടക സർക്കാര്‍ രാജ്യോത്സവ പുരസ്കാരം നല്‍കി ആദരിച്ചിട്ടുണ്ട്.

അദ്ദേഹത്തിന്റെ ജനാസ നമസ്കാരം വ്യാഴാഴ്ച വൈകീട്ട് ഹസ്രത്ത് ഖ്വാജ ബംദെ നവാസ് ദർഗയിൽ നടന്നു. ഡോ. സയ്യിദ് ഷാ ഖുസ്രൊ ഹുസ്സൈനിയുടെ നിര്യാണത്തിൽ ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ അടക്കമുള്ളവര്‍ അനുശോചിച്ചു.
<BR>
TAGS :
SUMMARY : Dr. Syed Shah Khusro Hussaini passed away


Post Box Bottom AD3 S majestic
Post Box Bottom 6  FLY TECH
Post Box Bottom AD08  Synoms

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!