മദ്യപിച്ച് അമിത വേഗത്തിൽ കാറോടിച്ചു; നടൻ ഗണപതിക്ക് എതിരെ കേസ്

കൊച്ചി: നടൻ ഗണപതിക്കെതിരെ കേസെടുത്ത് കളമശ്ശേരി പോലീസ്. ഇന്നലെ രാത്രിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ആലുവയിൽ നിന്ന് അമിത വേഗത്തിലെത്തിയ കാർ കളമശ്ശേരിയിൽ വച്ച് പോലീസ് തടയുകയായിരുന്നു. പരിശോധനയ്ക്ക് പിന്നാലെയാണ് താരത്തെ കസ്റ്റഡിയിൽ എടുത്തത്. പിന്നാലെ നടൻ ഗണപതിയുടെ അറസ്റ്റ് രേഖപ്പെടുത്തുകയും ജാമ്യത്തിൽ വിടുകയുമായിരുന്നു.
<br>
TAGS :
SUMMARY : Drunk driving at excessive speed; Case against actor Ganapathi