ഗില്ലിനും രാഹുലിനും പരുക്ക്; ഓസ്ട്രേലിയക്കെതിരായ മത്സരത്തിൽ മലയാളി താരത്തെ ഉൾപെടുത്തിയേക്കും

പെർത്ത്: കെഎല്‍ രാഹുലിനും ശുഭ്മാന്‍ ഗില്ലിനും പരുക്കേറ്റതോടെ ഓസ്‌ട്രേലിയയ്‌ക്കെതിരായ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയ്ക്ക് മലയാളി താരം ദേവ്ദത്ത് പടിക്കല്‍ മത്സരിക്കുമെന്ന് റിപ്പോര്‍ട്ട്. ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ബോർഡർ ഗവാസ്കർ ട്രോഫി പരമ്പരയിലെ ആദ്യ ടെസ്റ്റ് ഈ മാസം 22ന് പെർത്തിൽ ആരംഭിക്കാൻ ഇരിക്കുകയാണ്. ന്യൂസിലൻഡിന് എതിരായ ടെസ്റ്റ് പരമ്പരയിൽ ദയനീയ തോൽവി ഏറ്റുവാങ്ങിയ ടീം ഇന്ത്യയുടെ ശക്തമായ തിരിച്ചുവരവാണ് ഈ പരമ്പരയിൽ ആരാധകർ പ്രതീക്ഷിക്കുന്നത്.
ആദ്യ ടെസ്റ്റില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ കളിക്കാത്തതിനാല്‍ ഗില്‍ ജയ്‌സ്വാള്‍ കോംബോ ഇന്നിങ്ങ്‌സ് ഓപ്പണ്‍ ചെയ്യുമെന്നായിരുന്നു വിവരം. വെള്ളിയാഴ്ചയാണ് പരമ്പരയിലെ ആദ്യമത്സരം. ഗില്ലിന്റെ ഇടത് കൈവിരലിന് പരുക്കേറ്റതാണ് നിലവില്‍ താരം കളിക്കുന്ന കാര്യത്തില്‍ സംശയ ഉയരാന്‍ ഇടയാക്കിയത്. ട്രാവലിംഗ് റിസര്‍വുകളായി മൂന്നു പേസര്‍മാരുമായാണ് ഇന്ത്യ ഓസ്‌ട്രേലിയയിലേക്ക് പോയത്. ഗില്ലിനും രോഹിത്തിനും പകരം കെഎല്‍ രാഹുലിനെ പരിഗണിച്ചെങ്കിലും മത്സരത്തിനിടെ താരത്തിന് പ്രസിദ്ധ് കൃഷ്ണയുടെ പന്തുകൊണ്ട് പരുക്കേറ്റതാണ് മറ്റൊരു പ്രശ്‌നമായത്. സയിദ് മുഷ്താഖ് അലി ട്രോഫിക്കുള്ള കര്‍ണാടക ടീമിലടക്കം ഇടംപിടിച്ച ദേവ്ദത്ത് ഇന്ത്യ എ ടീമിനായി നാല് ഇന്നിങ്ങ്‌സുകളില്‍ ബാറ്റ് ചെയ്തിരുന്നു.
TAGS: SPORTS | CRICKET
SUMMARY: India changes players list amid border test, devadutt to be in team



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.