മൂന്ന് നിയമസഭ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ്; വോട്ടെണ്ണൽ ഇന്ന്


ബെംഗളൂരു: സംസ്ഥാനത്ത് മൂന്ന് നിയമസഭ മണ്ഡലങ്ങളിലായി നടന്ന ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ഇന്ന്. ചന്നപട്ടണ, ഷിഗാവ്, സന്ദൂർ മണ്ഡലങ്ങളിലാണ് നവംബർ 13ന് ഉപതിരഞ്ഞെടുപ്പ് നടന്നത്. രാവിലെ പത്ത് മണിയോടെ ഏകദേശ ഫലസൂചന ലഭിക്കും.

ചന്നപട്ടണയാണ് ഏവരും ഉറ്റുനോക്കുന്ന മണ്ഡലം. ജെഡിഎസ് യുവനേതാവും കേന്ദ്ര ഘന – വ്യവസായ മന്ത്രി കുമാരസ്വാമിയുടെ മകനുമായ നിഖിൽ കുമാരസ്വാമിയാണ് ഇവിടെ എൻഡിഎ സ്ഥാനാർഥി. നിഖിലിന്റെ ഭാവി നിശ്ചയിക്കുന്ന തിരഞ്ഞെടുപ്പ് ഫലമായിരിക്കും ഇത്. രണ്ട് തോൽവികൾക്കുശേഷം കന്നിവിജയം തേടിയാണ് മൂന്നാമത്തെ മത്സരത്തിന് നിഖിൽ ഇവിടെയിറങ്ങിയത്. സ്വതന്ത്ര സ്ഥാനാർഥിയും ബിജെപി സീറ്റ് നൽകാതിരുന്നതോടെ കോൺഗ്രസിൽ ചേക്കേറുകയും ചെയ്ത സി. പി. യോഗേഷ്വർ ആണ് പ്രധാന എതിരാളി.

അഞ്ചുതവണ ചന്നപട്ടണയെ പ്രതിനിധീകരിച്ച നേതാവ് കൂടിയാണ് യോഗേഷ്വർ. ഷിഗാവിൽ മുൻമുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുടെ മകൻ ഭരത് ബൊമ്മെയാണ് എൻഡിഎ സ്ഥാനാർഥി. യാസിർ അഹമ്മദ് ഖാൻ പത്താനാണ് കോൺഗ്രസ് സ്ഥാനാർഥി. സന്ദൂരിൽ ഇ. അന്നപൂർണയാണ് കോൺഗ്രസ് സ്ഥാനാർഥി. ബിജെപിയുടെ ബംഗാരു ഹനുമന്തുവാണ് എൻ.ഡി.എ. സ്ഥാനാർഥി.

എച്ച്. ഡി. കുമാരസ്വാമി ലോക്സഭാംഗമായതോടെയാണ് ചന്നപട്ടണയിൽ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ബസവരാജ് ബൊമ്മെ ലോക്സഭാംഗമായതോടെയാണ് ഷിഗാവിൽ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. സന്ദൂറിലെ കോൺഗ്രസ് സ്ഥാനാർഥി ഇ. അന്നപൂർണ മണ്ഡലത്തിലെ മുൻ കോൺഗ്രസ് എംഎൽഎയും ഇ. തുക്കാറാം ലോക്സഭാംഗമായതോടെയാണ് മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്.

TAGS: |
SUMMARY: Bypoll verdict to decide fate of three political dynasties in Karnataka


Post Box Bottom AD3 S majestic
Post Box Bottom 6  FLY TECH
Post Box Bottom AD08  Synoms

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!