ബസുകളിൽ യുപിഐ ടിക്കറ്റ് സംവിധാനം നടപ്പാക്കി കർണാടക ആർടിസി

ബെംഗളൂരു: ബസുകളിൽ യുപിഐ സംവിധാനം ഏർപ്പെടുത്തി കർണാടക ആർടിസി. യാത്രക്കാരുടെ ദീർഘ നാളായുള്ള ആവശ്യമാണിത്. പണരഹിത ഇടപാടുകൾ സുഗമമാക്കുന്നതിന്, കെഎസ്ആർടിസി ബസുകളിൽ ഇലക്ട്രോണിക് ടിക്കറ്റിംഗ് മെഷീനുകൾ (ഇടിഎം) സജ്ജീകരിച്ചിട്ടുണ്ട്.
ടച്ച്‌സ്‌ക്രീനുകൾ, വയർലെസ് കണക്റ്റിവിറ്റി, വേഗതയേറിയ പ്രോസസ്സിംഗ് എന്നിവ ഉൾക്കൊള്ളുന്ന 10,245 ആൻഡ്രോയിഡ് അധിഷ്ഠിത സ്മാർട്ട് ഇടിഎമ്മുകൾ ഉപയോഗിച്ച് ടിക്കറ്റ് നൽകുന്ന സംവിധാനം നവീകരിക്കുകയാണെന്ന് കെഎസ്ആർടിസി മാനേജിംഗ് ഡയറക്ടർ വി. അൻബു കുമാർ പറഞ്ഞു.
യുപിഐ, ഡെബിറ്റ് കാർഡുകൾ, ക്രെഡിറ്റ് കാർഡുകൾ എന്നിങ്ങനെ ടിക്കറ്റ് ചാർജ് നൽകാവന്നതാണ്. കെഎസ്ആർടിസിയുടെ 8,800 ബസുകളിലാണ് സ്മാർട്ട് ടിക്കറ്റ് മെഷീനുകൾ സജ്ജീകരിച്ചിരിക്കുന്നത്. കണ്ടക്ടർമാർക്ക് ഇവ ഉപയോഗിക്കാനുള്ള പരിശീലനം നൽകും. യാത്രക്കാർക്കും കണ്ടക്ടർമാർക്കും ഒരുപോലെ പ്രയോജനകരമാണ് കാഷ് ലെസ് സംവിധാനമെന്ന് ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡി പറഞ്ഞു.
TAGS: KARNATAKA | KSRTC
SUMMARY: Karnataka's KSRTC introduces UPI payments for cashless ticketing



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.