മഹാരാഷ്ട്ര മലയാളികളുടെ സ്നേഹ സാന്ത്വനം; വയനാട് ദുരന്തത്തില്‍ സർവ്വതും നഷ്ടപ്പെട്ട കുട്ടികളുടെ സംരക്ഷണത്തിനായി സമാഹരിച്ച തുക കൈമാറി

ബെംഗളൂരു: ഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ മലയാളി അസോസിയേഷൻ (ഫെയ്മ) മഹാരാഷ്ട്രയുടെ നേതൃത്വത്തില്‍ വയനാട് ദുരന്തത്തില്‍ മാതാപിതാക്കള്‍ ഉള്‍പ്പെടെ സര്‍വ്വരും നഷ്ടപ്പെട്ട കുട്ടികളുടെ സംരക്ഷണത്തിനായി സമാഹരിച്ച 3,01876.41 രൂപ വയനാട് ജില്ലാ കളക്ടര്‍ ചേമ്പറില്‍ വച്ച് നടന്ന ചടങ്ങില്‍ സര്‍ക്കാറിന് കൈമാറി. ജില്ലാ കളക്ടര്‍ ഡി ആര്‍ മേഘശ്രീ ഐഎഎസ്, വയനാട് ജില്ല ശിശു സംരക്ഷണ വകുപ്പ് ഓഫീസര്‍ കാര്‍ത്തിക, ഇന്റര്‍ ഏജന്‍സി ഗ്രൂപ്പ് വയനാട് ജില്ല കോര്‍ഡിനേറ്റര്‍ അരുണ്‍പീറ്റര്‍ എന്നിവര്‍ ചേര്‍ന്ന് ഫെയ്മ മഹാരാഷ്ട്ര മുഖ്യരക്ഷാധികാരി എ.ജയപ്രകാശ് നായര്‍, ദേശീയ വൈസ് പ്രസിഡണ്ട് റജികുമാര്‍, ഫെയ്മ മഹാരാഷ്ട്ര സെക്രട്ടറി പി.പി അശോകന്‍, ഖജാന്‍ജി അനു ബി നായര്‍ ,മുംബൈ സോണല്‍ സെക്രട്ടറി ശിവപ്രസാദ് കെ നായര്‍, ക്യാപ്റ്റന്‍ സത്യന്‍ പാണ്ടിയാല്‍, ഫെയ്മ കര്‍ണാടക നേതാക്കളായ എ.ആര്‍ സുരേഷ്‌കുമാര്‍, വിനോദ്, സലി കുമാര്‍, വിവേക് എന്നിവരില്‍ നിന്നും തുക ഏറ്റുവാങ്ങി. കല്‍പ്പറ്റ നഗരസഭ കൗണ്‍സിലര്‍ ശിവരാമന്‍, മേപ്പാടി പഞ്ചായത്ത് മുന്‍ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ചന്ദ്രശേഖരന്‍ തമ്പി, എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
കുട്ടികളുടെ സംരക്ഷണത്തിനായി സംസ്ഥാന വനിതാ ശിശുവികസന വകുപ്പ് – മിഷന്‍ വാത്സല്യ -ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെ കീഴില്‍- വയനാട് ജില്ലാ ശിശു സംരക്ഷണ ഓഫീസറുടെയും കുട്ടികളുടെയും പേരിലുള്ള ജോയിന്റ് അക്കൗണ്ടിലേക്കാണ് ഈ തുക നിക്ഷേപിക്കുന്നത്. പതിനെട്ട് വയസ്സിനു ശേഷം ഈ തുക കുട്ടികള്‍ക്ക് സ്വതന്ത്രമായി ഉപയോഗിക്കാവുന്നതും നിക്ഷേപ തുകയുടെ പലിശ ഓരോ മാസവും ബാങ്കില്‍ നിന്ന് നേരിട്ട് കുട്ടികളുടെ വിദ്യാഭ്യാസ ചെലവിനായി നല്‍കുന്നതുമാണെന്ന് ഫെയ്മ ഭാരവാഹികള്‍ അറിയിച്ചു.
TAGS : WAYANAD LANDSLIDE | FAIMA



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.