കന്നഡ ഭാഷയും സംസ്‌കാരവും തനിമയോടെ സംരക്ഷിക്കപ്പെടണം: ഡോ. എന്‍.എ. മുഹമ്മദ്

ബെംഗളൂരു: കന്നഡ ഭാഷയും സംസ്‌കാരവും മാറ്റം വരാതെ തനിമയോടെ സംരക്ഷിക്കപ്പെടണമെന്നും കര്‍ണാടകയില്‍ താമസിക്കുന്നവര്‍ കന്നഡ ഭാഷ സ്വായത്തമാക്കാന്‍ ശ്രമിക്കണമെന്നും മലബാര്‍ മുസ്ലിം അസോസിയേഷന്‍ പ്രസിഡണ്ട് ഡോ. എന്‍ എ മുഹമ്മദ് പറഞ്ഞു. മലബാര്‍ മുസ്ലിം അസോസിയേഷന്‍ ക്രസന്റ് സ്‌കൂള്‍ ആന്റ് പിയു കോളേജ് സംഘടിപ്പിച്ച ‘കന്നട രാജ്യോത്സവ ദിനാഘോഷവും ലഹരി വിരുദ്ധ കാമ്പയിനും' പരിപാടിയില്‍ പതാക ഉയര്‍ത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. വിക്ടോറിയ ഹോസ്പിറ്റല്‍ റീസെന്റ് മെഡിക്കല്‍ ഓഫീസര്‍ ഡോ: ആര്‍. ശ്രീനിവാസ പരിപാടിയില്‍ മുഖ്യാതിഥിയായിരുന്നു.
മനുഷ്യന്റെ ബുദ്ധിക്കും ജീവനും മാത്രമല്ല തലമുറകളുടെ നിലനില്‍പിനുപോലും ഭീഷണിയാകുന്ന മാരകമായ സാമൂഹിക വിപത്താണ് ലഹരിയെന്നും അതിനെതിരെയുള്ള ബോധവല്‍ക്കരണം വിദ്യാലയങ്ങളില്‍ നിന്ന് തുടങ്ങേണ്ടതെന്നും ഡോ. ആര്‍ .ശ്രീനിവാസ പറഞ്ഞു. വിദ്യാര്‍ഥികളില്‍ അസ്വാഭാവികമായി കാണപ്പെടുന്ന മാറ്റങ്ങള്‍ രക്ഷിതാക്കള്‍ നിസാരമായി കാണാതെ, ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു. സ്‌കൂള്‍ ചെയര്‍മാന്‍ അഡ്വ. പി. ഉസ്മാന്‍ അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ടി.സി. സിറാജ്, പ്രിന്‍സിപ്പള്‍ മുജാഹിദ് മുസ്തഫ ഖാന്‍, സെക്രട്ടറി ശംസുദ്ധീന്‍ കൂടാളി, മാനേജര്‍ പി.എം. മുഹമ്മദ് മൗലവി, ടി.സി.ശബീര്‍, എ.കെ. കബീര്‍, ഹൈസ്‌കൂള്‍ എച്ച്.ഒ.ഡി.അഫ്‌സര്‍ പാഷ, ശിവകുമാര്‍, ശ്വേത, രാജ വേലു, തുടങ്ങിയവര്‍ പ്രസംഗിച്ചു. വിദ്യാര്‍ഥികളുടെ വിവിധ സാംസ്‌കാരിക കലാപരിപാടികള്‍ നടന്നു.
TAGS : MALABAR MUSLIM ASSOCIATION | KANNADA RAJYOTSAVA



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.