മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസ് 20ലേക്ക് മാറ്റി

കൊച്ചി: മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസിൽ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനെയടക്കം ആറുപേരെ വെറുതേവിട്ട കാസറഗോഡ് സെഷൻസ് കോടതി ഉത്തരവ് ചോദ്യം ചെയ്യുന്ന ഹർജി ഹൈക്കോടതി നവംബർ 20ന് പരിഗണിക്കാൻ മാറ്റി. വെറുതെവിട്ട കാസറഗോഡ് സെഷൻസ് കോടതിയുടെ ഓക്ടോബർ അഞ്ചിലെ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സർക്കാർ നൽകിയ ഹർജിയാണ് ജസ്റ്റിസ് കെ. ബാബുവിന്റെ പരിഗണനയിലുള്ളത്. നേരത്തേ ഹർജി ഫയലിൽ സ്വീകരിച്ച ഹൈക്കോടതി, സെഷൻസ് കോടതി ഉത്തരവ് സ്റ്റേ ചെയ്തിരുന്നു.
പ്രതിപ്പട്ടികയിൽനിന്ന് സുരേന്ദ്രനെ ഒഴിവാക്കിയത് മതിയായ കാരണങ്ങളില്ലാതെയാണെന്ന് പുനപരിശോധനാഹർജിയിൽ സർക്കാർ വ്യക്തമാക്കിയിരുന്നു. പ്രോസിക്യൂഷൻ രേഖകളേക്കാൾ, പ്രതികൾ ഹാജരാക്കിയ രേഖകളാണ് കോടതി അവലംബിച്ചത്. വിചാരണയ്ക്കുമുമ്പേ തീർപ്പുകൽപ്പിക്കുന്ന രീതിയുണ്ടായി. സുരേന്ദ്രനെതിരെ പ്രോസിക്യൂഷൻ നൽകിയ തെളിവുകൾ പരിഗണിച്ചില്ല എന്നും അധികാരപരിധി ലംഘിക്കുന്ന ഉത്തരവാണ് കോടതിയിൽനിന്നുണ്ടായതെന്നുമാണ് സർക്കാർ വാദം.
2021ലെ നിയമസഭ തിരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്ത് മത്സരിച്ച കെ. സുരേന്ദ്രന് അപരനായി പത്രിക നൽകിയ ബി.എസ്.പിയിലെ കെ. സുന്ദരയെ സുരേന്ദ്രന്റെ അനുയായികൾ തടങ്കലിൽവെച്ച് ഭീഷണിപ്പെടുത്തിയെന്നും പിന്നീട് രണ്ടരലക്ഷം രൂപയും 8,300 രൂപയുടെ മൊബൈൽ ഫോണും കോഴ നൽകി അനുനയിപ്പിച്ച് പത്രിക പിൻവലിപ്പിച്ചെന്നുമാണ് കേസ്. കോഴയായി രണ്ടരലക്ഷം രൂപയും സ്മാർട്ട് ഫോണും നൽകിയിരുന്നു. കെ സുരേന്ദ്രനുപുറമെ ബിജെപി കാസറഗോഡ് മുൻ ജില്ലാ പ്രസിഡന്റ് കെ ബാലകൃഷ്ണഷെട്ടി, യുവമോർച്ച മുൻ സംസ്ഥാന ട്രഷറർ സുനിൽ നായിക്, കെ മണികണ്ഠ റായ്, വെെ സുരേഷ്, ലോകേഷ് നോട്ട എന്നിവരാണ് മറ്റു പ്രതികൾ.
TAGS : K SURENDRAN | MANJESHWARAM CORRUPTION CASE
SUMMARY : Manjeswaram election corruption case postponed to 20



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.