നാട്ടികയിലെ വാഹനാപകടം; രണ്ടുപേരുടെ നില അതീവഗുരുതരം, വാഹനം ഓടിച്ചത് മദ്യലഹരിയിലായിരുന്ന ക്ലീനർ എന്ന് സംശയം, പ്രതികൾക്കെതിരെ മനപൂർവ്വമായ നരഹത്യയ്ക്ക് കേസ്


തൃശൂർ: നാട്ടികയില്‍ അഞ്ച് പേരുടെ ജീവനെടുത്ത വാഹനാപകടത്തിന് കാരണം മദ്യലഹരിയില്‍ വാഹനമോടിച്ചതെന്ന് സംശയം. മദ്യലഹരിയിലായിരുന്ന ക്ലീനറാണ് വാഹനം ഓടിച്ചതെന്നാണ് വിവരം. കണ്ണൂർ ആലങ്കോട് സ്വദേശി അലക്സ് (33) ആണ് ക്ലീനർ. സംഭവത്തില്‍ ഡ്രൈവറെയും ക്ലീനറെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.  ഡ്രൈവർക്കും ക്ളീനർക്കുമെതിരെ മനപൂർവ്വമായ നരഹത്യയ്ക്ക് കേസെടുത്തുവെന്ന് റവന്യൂമന്ത്രി കെ രാജൻ അറിയിച്ചു. അപകടത്തെ സംബന്ധിച്ച റിപ്പോർട്ട് ഉടൻ സർക്കാരിന് കൈമാറും. നടപടിക്രമങ്ങൾ ഏകോപിപ്പിക്കാൻ ജില്ലാ കളക്‌ടറെ ചുമതലപ്പെടുത്തിയതായും മന്ത്രി വ്യക്തമാക്കി.വണ്ടി ഓടിച്ചവരിൽ നിന്ന് ഗുരുതരമായ പിഴവാണ് ഉണ്ടായത്. മാഹിയിൽ വണ്ടി നിർത്തി മദ്യം വാങ്ങി ഇരുവരും ഉപയോഗിച്ചുവെന്ന് പോലീസ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. മനപ്പൂർവ്വമായ നരഹത്യയ്ക്കാണ് കേസെടുത്തിട്ടുള്ളത്. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് നി‌ർദേശം നൽകിയിട്ടുണ്ട്.

മരണപ്പെട്ടവരുടെ പോസ്റ്റുമോർട്ടത്തിനുശേഷം മൃതദേഹം സ്വദേശത്ത് എത്തിക്കാനുള്ള നടപടികൾ സർക്കാ‌ർ തന്നെ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.അതേസമയം. അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന മൂന്നുപേരിൽ രണ്ടുപേരുടെ നില അതീവഗുരുതമാണ്. ജയവർദ്ധൻ, വിജയ്, ചിത്ര എന്നിവരാണ് ചികിത്സയിൽ കഴിയുന്നത്. ഇവർക്കാവശ്യമായ എല്ലാ ചികിത്സാസൗകര്യങ്ങളും ലഭ്യമാക്കാൻ ജില്ലാ ഭരണകൂടം മെഡിക്കൽ കോളേജിന് നി‌ർദേശം നൽകിയിട്ടുണ്ട്. തൃശൂർ നാട്ടികയിൽ ജെ കെ തിയേറ്ററിനടുത്ത് ദേശീയ പാതയിൽ മേൽപ്പാലത്തിൽ പുലർച്ചെ മൂന്ന് മണിയോടെയാണ് അപകടമുണ്ടായത്. തടി കയറ്റിവന്ന ലോറി നിയന്ത്രണംവിട്ട് ഉറങ്ങിക്കിടന്നവരുടെ ഇടയിലേയ്ക്ക് പാഞ്ഞുകയറുകയായിരുന്നു. കാളിയപ്പൻ (50), ജീവൻ (4), നാഗമ്മ (39), ബംഗാഴി (20) എന്നിവരാണ് മരിച്ചത്. ഒരാളെ തിരിച്ചറിയാനുണ്ട്. ഗോവിന്ദാപുരം ചെമ്മണംതോട് സ്വദേശികളാണ് ഇവരെന്നാണ് പോലീസിന് ലഭിച്ച വിവരം.

മദ്യലഹരിയിലായിരുന്ന ക്ളീനറാണ് ലോറി ഓടിച്ചതെന്നാണ് പോലീസ് പറയുന്നത്. ഇയാൾക്ക് ലൈസൻസ് ഇല്ലായിരുന്നു. സംഭവത്തിൽ ലോറി ഡ്രൈവർ ജോസും ക്ളീനർ കണ്ണൂ‌ർ ആലങ്കോട് സ്വദേശി അലക്‌സുമാണ് (33)​അറസ്റ്റിലായത്.

TAGS :
SUMMARY : Nattika accident cleaner and driver arrested


Post Box Bottom AD3 S majestic
Post Box Bottom 6  FLY TECH
Post Box Bottom AD08  Synoms

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!