പാലക്കാട് ഉപതിരഞ്ഞെടുപ്പ്: വോട്ടെടുപ്പ് സമയം അവസാനിച്ചു; 70 ശതമാനം കടന്ന് പോളിങ്, പ്രതീക്ഷയില്‍ സ്ഥാനാര്‍ത്ഥികള്‍


പാലക്കാട്: വാശിയേറിയ പ്രചാരണങ്ങള്‍ക്കൊടുവില്‍ നടന്ന പാലക്കാട് നിയമസഭ ഉപതെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് സമയം അവസാനിച്ചു. പോളിങ് 70 ശതമാനം പിന്നിട്ടു. പോളിങ് സമയം അവസാനിച്ചിട്ടും പലയിടത്തും വോട്ടർമാരുടെ നീണ്ട ക്യൂവാണ്. ക്യൂവിലുള്ള വോട്ടർമാർക്ക് പ്രത്യേകം ടോക്കൺ നൽകിയിട്ടുണ്ട്. ഇവര്‍ കൂടി സമ്മതിദാനാവകാശം വിനിയോഗിച്ച ശേഷമായിരിക്കും വോട്ടെടുപ്പ് പൂര്‍ണമായി അവസാനിക്കുക.

അതേസമയം ചിലയിടത്ത് തർക്കം തുടരുകയാണ്. യു.ഡി.എഫ് സ്ഥാനാർഥി ബുത്തിൽ കയറുന്നതിനെതിരെ രണ്ട് ബൂത്തുകളിൽ രണ്ട് ബുത്തുകളിൽ പ്രതിഷേധമുണ്ടായി. വെണ്ണക്കരയിലെ ബൂത്തിൽ സന്ദർശനം നടത്തിയ യു.ഡി.എഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലിനെ തടഞ്ഞതിനെ തുടർന്ന് ബി.ജെ.പി–യു.ഡി.എഫ് പ്രവർത്തകർ തമ്മിൽ വാക്കേറ്റമുണ്ടായി.

രാവിലെ ഏഴോടെയാണ് പോളിങ് തുടങ്ങിയത്. ഉച്ചക്കു ശേഷം രണ്ടോടെ പോളിങ് ശതമാനം 50 പിന്നിട്ടിരുന്നു. വോട്ടെടുപ്പിന്റെ ആദ്യ രണ്ടു മണിക്കൂറുകള്‍ മികച്ച പോളിങ് ആണ് രേഖപ്പെടുത്തിയതെങ്കില്‍ രാവിലെ പത്തുമണിയോടെ ബൂത്തുകളിലെത്തുന്ന ആളുകളുടെ എണ്ണം കുറഞ്ഞിരുന്നു.

രാഹുല്‍ മാങ്കൂട്ടത്തില്‍ (യു ഡി എഫ്), ഡോ. പി സരിന്‍ (എല്‍ ഡി എഫ്), സി കൃഷ്ണകുമാര്‍ (എന്‍ ഡി എ) ഉള്‍പ്പെടെ പത്ത് സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്. രാഹുല്‍ മാങ്കൂട്ടത്തിലിന് അപരന്‍മാരായി രണ്ട് പേരുണ്ട്.

വോട്ടെടുപ്പിന്റെ ആദ്യഘട്ടത്തിൽ മന്ദഗതിയിലായിരുന്ന പോളിങ് ഉച്ചക്കു ശേഷമാണ് മെച്ചപ്പെട്ടത്. രാവിലെ ഏഴിനാണ് വോട്ടെടുപ്പ് തുടങ്ങിയത്.പാലക്കാട് നഗരസഭ, പിരായിരി, കണ്ണാടി, മാത്തൂർ പഞ്ചായത്തുകൾ ഉൾപ്പെടുന്ന നിയമസഭാ മണ്ഡലത്തിൽ 184 ബൂത്തുകളിലായി 1,94,706 വോട്ടര്‍മാരാണ് ഉള്ളത്. ഇതില്‍ 1,00,290 പേര്‍ സ്ത്രീ വോട്ടര്‍മാരാണ്. നാല് ട്രാന്‍സ്‌ജെന്‍ഡേഴ്‌സും വോട്ടര്‍ പട്ടികയിലുണ്ട്.

TAGS : |
SUMMARY : Palakkad By-Election: Voting Time Ends; Polling crossed 70 percent


Post Box Bottom AD3 S majestic
Post Box Bottom 6  FLY TECH
Post Box Bottom AD08  Synoms

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!