ബെംഗളൂരുവിലെ രണ്ടാമത്തെ വിമാനത്താവളം; സ്ഥലം ഏറ്റെടുപ്പ് അന്തിമഘട്ടത്തിൽ


ബെംഗളൂരു: ബെംഗളൂരുവിലെ രണ്ടാമത്തെ വിമാനത്താവളത്തിനായുള്ള സ്ഥലം ഏറ്റെടുപ്പ് അന്തിമ ഘട്ടത്തിലെന്ന് വ്യവസായ മന്ത്രി എം. ബി. പാട്ടീൽ അറിയിച്ചു. കൺസൾട്ടിംഗ് സ്ഥാപനമായ ഐഡെക് നടത്തിയ പഠനത്തിലൂടെ തുടക്കത്തിൽ ഏഴ് സാധ്യതയുള്ള ഭൂമികൾ കണ്ടെത്തിയിരുന്നു. എന്നാൽ നിരവധി കാരണങ്ങളാൽ ഇത് സംബന്ധിച്ച് തീരുമാനം നീണ്ടുപോയി. എന്നാൽ ഇപ്പോൾ സ്ഥലം കണ്ടെത്തൽ സംബന്ധിച്ച് അന്തിമ ഘട്ടത്തിലെത്തിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.

മഹാരാഷ്ട്രയിൽ തിരഞ്ഞെടുപ്പ് ചുമതലയിലായിരുന്നു മന്ത്രി എം.ബി.പാട്ടീൽ തിരച്ചെത്തിയ ഉടൻ ഇതുമായി ബന്ധപ്പെട്ട നീക്കങ്ങൾക്ക് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുമായി ബന്ധപ്പെടുമെന്ന് കർണാടക ഇൻഫ്രാസ്ട്രക്ചർ വകുപ്പ് അധികൃതർ അറിയിച്ചു. അടുത്തയാഴ്ച ചേരുന്ന ഉന്നതതല യോഗത്തിൽ ഇക്കാര്യത്തിൽ കർണാടക അന്തിമ തീരുമാനമെടുത്തേക്കുമെന്നാണ് സൂചന.

നിലവിൽ കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളം ഇലക്ട്രോണിക്‌സ് സിറ്റി, ബൊമ്മനഹള്ളി, ബന്നാർഘട്ട, ജയനഗർ, ജെപി നഗർ, കനകപുര, മാഗഡി റോഡ്, രാമനഗര തുടങ്ങിയ പ്രദേശങ്ങളിലുള്ളവരാണ് കൂടുതലും ആശ്രയിക്കുന്നത്. ബെംഗളൂരുവിൽ രണ്ടാമത്തെ വിമാനത്താവളം വന്നാൽ മറ്റുള്ളവർക്കും ഇത് പ്രയോജനപ്പെടുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു.

TAGS: |
SUMMARY: Plot fixation for second airport in Bengaluru soon


Post Box Bottom AD3 S majestic
Post Box Bottom 6  FLY TECH
Post Box Bottom AD08  Synoms

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!