റേഷൻ കാര്‍ഡ് മസ്റ്ററിങ് നവംബര്‍ 30 വരെ നീട്ടി


തിരുവനന്തപുരം: കേരളത്തിൽ റേഷൻ കാർഡ് മസ്റ്ററിങ് നവംബർ 30 വരെ നീട്ടി. 85 ശതമാനം ആളുകള്‍ മസ്റ്ററിങ് പൂർത്തിയാക്കിയിട്ടുണ്ട്. ഏറ്റവും കൂടുതല്‍ മുൻഗണനാ റേഷൻ കാർഡ് അംഗങ്ങള്‍ മസ്റ്ററിങ് നടത്തിയ രാജ്യത്തെ മൂന്നാമത്തെ സംസ്ഥാനമാണ് കേരളം. മസ്റ്ററിങ്ങിനെ കുറിച്ച്‌ നിരവധി ആശങ്കകളുണ്ടായിരുന്നു.

റേഷൻ വ്യാപാരികളില്‍നിന്ന് വലിയ പിന്തുണയാണ് ലഭിച്ചതെന്നും മന്ത്രി ജി.ആർ അനില്‍ പറഞ്ഞു.ഐറിഷ് സ്‌കാനർ ഉപയോഗിച്ചുള്ള മസ്റ്ററിങ് നടപടികള്‍ നവംബർ അഞ്ചിന് ശേഷം തുടരും. നവംബർ 11 മുതല്‍ ‘മേരാ EKYC' ആപ്പ് വഴിയും മസ്റ്ററിങ് നടത്താം. Mera ration EKYC ആപ്പും ആധാർ വിവരങ്ങള്‍ നല്‍കാൻ AadharfaceRD ആപ്പും ഡൗണ്‍ലോഡ് ചെയ്ത് വിവരങ്ങള്‍ നല്‍കിയാല്‍ മസ്റ്ററിങ് പൂർത്തിയാക്കാം.

ഇത് യാഥാർഥ്യമായാല്‍ ഇന്ത്യയിലെ ഏത് ഭാഗത്തുള്ള ആളുകള്‍ക്കും മസ്റ്ററിങ്ങില്‍ പങ്കെടുക്കാനാകുമെന്നും മന്ത്രി പറഞ്ഞു. മസ്റ്ററിങ് നടപടികള്‍ പൂർത്തിയാക്കാത്ത ആർക്കും അരി നിഷേധിച്ചിട്ടില്ല. അത് സർക്കാർ നിലപാടല്ല. ഇക്കാര്യത്തില്‍ പലരും വ്യാജ വാർത്ത ചമക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി.

TAGS : |
SUMMARY : Ration card mustering has been extended till November 30


Post Box Bottom AD3 S majestic
Post Box Bottom 6  FLY TECH
Post Box Bottom AD08  Synoms

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!