റേഷന്‍ കാര്‍ഡ് മസ്റ്ററിങ് നടത്തിയില്ല; ലക്ഷം പേര്‍ റേഷൻ കാര്‍ഡിനു പുറത്തേക്ക്

ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ റേഷന്‍ കാര്‍ഡ് മസ്റ്ററിങ് ചെയ്യാത്ത നിരവധി പേര്‍ കാര്‍ഡില്‍ നിന്നും പുറത്തേക്ക്. മസ്റ്ററിങ് ചെയ്യാത്ത മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡിലെ വ്യക്തികളാണ് പുറത്താകുന്നത്. മഞ്ഞ, പിങ്ക് കാര്‍ഡുകളിലായി 11,36,315 ഗുണഭോക്താക്കളാണ് ജില്ലയിലുള്ളത്. അതില്‍ 9,75,880 പേര്‍ മസ്റ്ററിങ് നടത്തി. 1,60,435 പേരാണ് ഇനി ബാക്കി.
ഇതരസംസ്ഥാനത്തുള്ളവര്‍, അഞ്ചുവയസ്സില്‍ താഴെയുള്ള കുട്ടികള്‍, മസ്റ്ററിങ് പരാജയപ്പെട്ടവര്‍ എന്നിവരെ മാറ്റിനിര്‍ത്തിയാല്‍ ലക്ഷത്തിനടുത്താളുകള്‍ക്ക് റേഷന്‍ കാര്‍ഡിലെ ഇടം നഷ്ടമാകാനാണു സാധ്യത. മസ്റ്ററിങ്ങിന് ഒട്ടേറെ അവസരം നല്‍കിയിട്ടും ഉപയോഗപ്പെടുത്താത്തതാണ് കാരണം. വിരലടയാളവും കണ്ണടയാളവും പൊരുത്തപ്പെടാത്തതിനാല്‍ മസ്റ്ററിങ് മുടങ്ങിയവര്‍ക്ക് മൊബൈല്‍ ആപ്പുവഴി പൂര്‍ത്തിയാക്കാനും അവസരമൊരുക്കി. അതിനാല്‍, സമയപരിധി ഇനി നീട്ടി നല്‍കിയേക്കില്ലെന്നാണു വിവരം.
നവംബര്‍ 30-നു സമയപരിധി തീരും. മസ്റ്ററിങ് നടത്താന്‍ കഴിയാത്ത ജീവിച്ചിരിക്കുന്നവര്‍, മസ്റ്ററിങ് പരാജയപ്പെട്ടവര്‍, വിദേശത്തുള്ളവര്‍, അഞ്ചുവയസ്സില്‍ താഴെയുള്ള കുട്ടികള്‍ തുടങ്ങിയവരുടെ വിവരങ്ങള്‍ സിവില്‍ സപ്ലൈസ് അധികൃതര്‍ ശേഖരിച്ചിട്ടുണ്ട്. അവരെ മാറ്റിനിര്‍ത്തിയാകും റേഷന്‍ കാര്‍ഡില്‍നിന്ന് മസ്റ്ററിങ് നടത്താത്തവരുടെ പേരുനീക്കുകയെന്നാണു വിവരം.
TAGS : RATION CARD
SUMMARY : Ration card mustering was not done; Lakh people out of ration card



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.