സ്‌കൂള്‍ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച വാഹനം മറിഞ്ഞ് അപകടം; എട്ടുപേര്‍ക്ക് പരുക്ക്

തിരുവനന്തപുരം: സ്‌കൂൾ വിദ്യാർഥികൾ സഞ്ചരിച്ച ടെംബോ വാൻ മറിഞ്ഞ് അപകടം. തിരുവനന്തപുരം പോത്തൻകോടാണ് സംഭവം. അപകടത്തിൽ എട്ട് വിദ്യാർഥികൾക്ക് പരിക്കേറ്റു. പോത്തൻകോട് ലക്ഷ്മിവിലാസം ഹൈസ്‌കൂളിലെ വിദ്യാർഥികളാണ് അപകടത്തിൽപ്പെട്ടത്.
സ്‌കൂളില്‍നിന്ന് വിദ്യാര്‍ഥികളുമായി വരികയായിരുന്ന ടെമ്പോ വാന്‍, പോത്തന്‍കോട് പതിപ്പള്ളികോണം ചിറയ്ക്കു സമീപം ഇറക്കത്തില്‍ നിയന്ത്രണംവിട്ട് തിട്ടയില്‍ ഇടിച്ചുകയറി മറിയുകയായിരുന്നു.
സംഭവസമയം ഇരുപതോളം വിദ്യാര്‍ഥികളാണ് വണ്ടിയിലുണ്ടായിരുന്നത്. തലയ്ക്ക് പരുക്കുപറ്റിയ രണ്ടു കുട്ടികളെ മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
TAGS : ACCIDENT | THIRUVANATHAPURAM
SUMMARY : School students' vehicle overturns in accident; eight injured



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.