എഞ്ചിനീയറിംഗ് കോളേജുകളിലെ അനധികൃത സീറ്റ് ബുക്കിങ്; നിയമനടപടി സ്വീകരിക്കുമെന്ന് മന്ത്രി

ബെംഗളൂരു: എഞ്ചിനീയറിംഗ് സീറ്റുകൾ അനധികൃതമായി ബുക്ക് ചെയുന്നതുമായി ബന്ധപ്പെട്ട് നിയമനടപടി സ്വീകരിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.എം.സി. സുധാകർ പറഞ്ഞു. ഇത്തരം സംഭവങ്ങളിൽ വൻ റാക്കറ്റ് ഉൾപ്പെട്ടതായി സംശയിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
നഗരത്തിലെ ചില മുൻനിര കോളേജുകളിൽ സീറ്റ് ബുക്കിങ് വ്യാപകമാണ്. ഇതിന് പിന്നിൽ വൻ റാക്കറ്റ് ഉണ്ടെന്നാണ് പ്രാഥമിക നിഗമനം. അർഹരായ കുട്ടികളുടെ അവസരം നഷ്ടപ്പെടുത്തുന്ന പ്രവണതക്കെതിരെ ക്രിമിനൽ നിയമനടപടി സ്വീകരിക്കാനാണ് സർക്കാർ തീരുമാനം..
കർണാടക പരീക്ഷാ അതോറിറ്റി (കെഇഎ) വഴി നടത്തിയ പ്രവേശന പ്രക്രിയയിൽ സിഇടി ക്വാട്ടയ്ക്ക് കീഴിലുള്ള സീറ്റുകൾ സർക്കാർ അനുവദിച്ചിട്ടും, നടപടിക്രമങ്ങൾക്കൊടുവിൽ തിരഞ്ഞെടുത്ത വിദ്യാർഥികൾക്ക് സീറ്റുകൾ ലഭിക്കുന്നില്ലെന്ന് സർക്കാരിന് പരാതി ലഭിച്ചിരുന്നു. കോളേജുകൾ തന്നെ സീറ്റുകൾ മാനേജ്മെന്റ് ക്വാട്ടയ്ക്ക് കീഴിലേക്ക് മാറ്റിയതായി പിന്നീടുള്ള അന്വേഷണത്തിൽ വ്യക്തമായിരിന്നു.
TAGS: KARNATAKA | ENGINEERING SEATS
SUMMARY: Seat-blocking in eng colleges, Minister suspects big racket involved, criminal case likely



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.