ട്രക്കിടിച്ച് വയോധികൻ മരിച്ചു

ബെംഗളൂരു: ബെംഗളൂരുവിൽ ചരക്ക് ട്രക്കിടിച്ച് വയോധികൻ മരിച്ചു. നെലമംഗല ഡോബ്‌സ്‌പേട്ടിൽ ചൊവ്വാഴ്ചയാണ് സംഭവം. അഗലക്കുപ്പെ സ്വദേശി കെമ്പരംഗയ്യ (75) ആണ് മരിച്ചത്. റോഡ് മുറിച്ചുകടക്കുകയായിരുന്ന കെമ്പരംഗയ്യയെ കണ്ടെയ്‌നർ ട്രക്ക് ഇടിക്കുകയായിരുന്നു.
വാഹനത്തിന്റെ പിൻ ചക്രത്തിനടിയിൽപ്പെട്ട രംഗയ്യ സംഭവസ്ഥലത്ത് തന്നെ മരിച്ചു. തുമകുരുവിൽ നിന്ന് ദൊഡ്ഡബല്ലാപുരിലേക്ക് പോവുകയായിരുന്ന കണ്ടെയ്‌നർ ട്രക്ക്. ഡോബ്‌സ്‌പേട്ട് പോലീസ് ട്രക്ക് കസ്റ്റഡിയിലെടുക്കുകയും ഡ്രൈവറെ അറസ്റ്റ് ചെയ്യുകയും ചെയ്തു. അപകടത്തെത്തുടർന്ന് പ്രദേശത്ത് മണിക്കൂറുകളോളം ഗതാഗത തടസ്സമുണ്ടായി.
TAGS: KARNATAKA | ACCIDENT
SUMMARY: Container truck runs over aged pedestrian in Dobbspet



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.