തിളച്ച സാമ്പാർ പാത്രത്തിലേക്ക് വീണ് ആറ് വയസുകാരൻ മരിച്ചു

ഹൈദരാബാദ്: തിളച്ച സാമ്പാർ പാത്രത്തിലേക്ക് അബദ്ധത്തിൽ വീണ് ആറ് വയസ്സുകാരൻ മരിച്ചു. കർണൂൽ വീരേഷ്ദാദിന്റെ മകൻ ജഗദീഷ് ആണ് മരിച്ചത്. ഗഡ്‌വാല ജില്ലയിലെ വഡ്ഡേപള്ളി പൈപ്പാട് ഗ്രാമത്തിലുള്ള ബന്ധുവീട്ടിൽ വിവാഹചടങ്ങിൽ പങ്കെടുക്കാനായാണ് ജഗദീഷ് മാതാപിതാക്കൾക്കൊപ്പം എത്തിയത്. പാചകപ്പുരയ്‌ക്ക് സമീപം മൊബൈലിൽ ഗെയിം കളിക്കുന്നതിനിടെ അബദ്ധത്തിൽ സമീപത്തിരുന്ന സാമ്പാർ പാത്രത്തിലേയ്‌ക്ക് കുട്ടി വീഴുകയായിരുന്നു
നിലവിളി കേട്ട് ഓടിയെത്തിയ ബന്ധുക്കൾ കുട്ടിയെ പുറത്തെടുത്ത് കുർണൂൽ സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ കുർണൂൽ പോലീസ് കേസെടുത്തു.
TAGS: NATIONAL | DEATH
SUMMARY: Six year old dies after falling into sambar utensil



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.