സുവര്‍ണ കര്‍ണാടക കേരളസമാജം സുവര്‍ണ ഭവനം പദ്ധതിക്ക് തുടക്കമായി

ബെംഗളൂരു: സുവര്‍ണ കര്‍ണാടക കേരളസമാജം പുതിയ സംസ്ഥാന കമ്മിറ്റിയുടെ ഒന്നാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് നിര്‍ധനരായ ഭവനരഹിതര്‍ക്ക് സ്വന്തമായി ഒരു ഭവനം എന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിനായി നടപ്പാക്കുന്ന ‘സുവര്‍ണ ഭവനം' പദ്ധതിക്ക് ബെംഗളൂരുവില്‍ തുടക്കമായി. എസ് ജി പാളയ സെന്റ് തോമസ് പാരീഷ് ഹാളില്‍ നടന്ന ചടങ്ങില്‍ ബിഡിഎ മുന്‍ ചെയര്‍മാന്‍ കെ മത്തായി പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. പദ്ധതിയുടെ സമര്‍പ്പണം പ്രൊജക്റ്റ് ഷെല്‍ട്ടര്‍ ഡയറക്ടര്‍ റവ. ഫാദര്‍ ജോര്‍ജ് കണ്ണന്താനം നിര്‍വഹിച്ചു.
സംസ്ഥാന കമ്മിറ്റി പ്രസിഡന്റ് രാജന്‍ ജേക്കബ്, ജനറല്‍ സെക്രട്ടറി എ ആര്‍ രാജേന്ദ്രന്‍, കോര്‍ഡിനേറ്റര്‍ ഷാജന്‍ ജോസഫ്, സുവര്‍ണ ഭവനം പദ്ധതി ചെയര്‍മാന്‍ ബിജു കോലംകുഴി, ചീഫ് കോര്‍ഡിനേറ്റര്‍ കെ പി ശശിധരന്‍, കോറമംഗല സോണ്‍ ചെയര്‍മാന്‍ മധു മേനോന്‍,എസ്.ജി. പാളയ വാര്‍ഡ് മുന്‍ കോര്‍പറേറ്റര്‍ എന്‍. മഞ്ജുനാഥ്, കര്‍ണാടക മഹിളാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കവിത ശ്രീനാഥ് എന്നിവര്‍ സംസാരിച്ചു.
101 വിടുകളുടെ പദ്ധതിയുമായിട്ടാണ് സംഘടന മുന്നോട്ട് പോകുന്നത് ആദ്യഘട്ടത്തിന്റെ 15 ഭവനത്തിന്റെ നിര്‍മ്മാണം ഉടന്‍ ആരംഭി ക്കുമെന്ന് പ്രസിഡന്റ് രാജന്‍ ജോക്കബ് അറിയിച്ചു. സ്‌പോണ്‍സേഴ്സ്, ജില്ലാ നേതാക്കള്‍, സോണ്‍ നേതാക്കള്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. സംസ്ഥാന ട്രഷറര്‍ അനില്‍ പ്രകാശ്, വൈസ് പ്രസിഡന്റ് അജു കുത്തൂര്‍, ജോയിന്റ് സെക്രട്ടറിമാരായ രമേശന്‍, ജയരാജന്‍, ജോയിന്റ് ട്രഷറര്‍ രാംദാസ് എന്നിവര്‍ നേതൃത്വം നല്‍കി. വിവിധ സോണുകളിലെ അംഗങ്ങള്‍ അവതരിപ്പിച്ച വൈവിധ്യമാര്‍ന്ന കലാപരിപാടികളും ഉണ്ടായിരുന്നു.
TAGS : SKKS
SUMMARY : Suvarna Karnataka Kerala Samajam Suvarna Bhavanam project started



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.