ഇവിഎം ഹാക്ക് ചെയ്‌തെന്ന് ആരോപണം; ഡി. കെ. ശിവകുമാറുമായി ചർച്ച നടത്തുമെന്ന് സുപ്രിയ സുലെ


മഹാരാഷ്ട്ര: മഹാരാഷ്‌ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ ഇവിഎം ഹാക്ക് ചെയ്തെന്ന് ആരോപണവുമായി ബന്ധപ്പെട്ട് കർണാടക ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാറുമായി ചർച്ച നടത്തുമെന്ന് നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (ശരദ്‌ചന്ദ്ര പവാർ) നേതാവ് സുപ്രിയ സുലെ. വിഷയത്തിൽ ഔദ്യോഗികമായി പ്രതികരിക്കുന്നതിനു തെളിവുകള്‍ ആവശ്യമാണെന്നും ഇതു ശിവകുമാർ ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളുമായി ചർച്ച നടത്തേണ്ടതുണ്ടെന്നും സുപ്രിയ പറഞ്ഞു.

പാർലമെന്‍റിന്‍റെ ആദ്യ ശീതകാല സമ്മേളനത്തിന് പങ്കെടുക്കുന്നതിന് മുന്നോടിയായാണ് സുപ്രിയ ഇക്കാര്യം പറഞ്ഞത്. അതേസമയം, ഇവിഎം ഹാക്ക് ചെയ്യപ്പെട്ടത് സംബന്ധിച്ച് ചർച്ച ചെയ്യാൻ താനും ദിവസങ്ങൾക്കുള്ളിൽ ഡൽഹിയിലേക്ക് പോകുമെന്ന് ഡി.കെ. ശിവകുമാർ പറഞ്ഞു. ഇവിഎമ്മുകൾ ഹാക്ക് ചെയ്തതായി വിവരങ്ങൾ ലഭിച്ചിരുന്നതായി ആഭ്യന്തര മന്ത്രി ജി. പരമേശ്വരയാണ് വെളിപ്പെടുത്തിയത്.

മഹാരാഷ്‌ട്രയില്‍ കോണ്‍ഗ്രസിന്‍റെ നിരീക്ഷകരില്‍ ഒരാളായിരുന്നു ജി. പരമേശ്വര. രാജസ്ഥാൻ മുൻ മുഖ്യമന്ത്രി അശോക് ഗെലോട്ടും ഛത്തീസ്ഗഡ് മുൻ മുഖ്യമന്ത്രി ഭൂപേഷ് ബാഗേലും ഉൾപ്പെടെയുള്ള പാർട്ടി നേതാക്കൾ ഇവിഎം പ്രശ്‌നങ്ങൾ ചർച്ച ചെയ്യുകയും വിഷയത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷനില്‍ അപ്പീല്‍ നല്‍കുമെന്നും പരമേശ്വര വ്യക്തമാക്കിയിരുന്നു.

TAGS: |
SUMMARY: Will discuss about evm hack allegation with shivakumar says supriya sule


Post Box Bottom AD3 S majestic
Post Box Bottom 6  FLY TECH
Post Box Bottom AD08  Synoms

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!