കര്‍ണാടക നിയമസഭയുടെ ശീതകാല സമ്മേളനം; ഡിസംബർ 9 മുതൽ ബെളഗാവിയില്‍

ബെംഗളൂരു : കർണാടക നിയമസഭയുടെ ശീതകാല സമ്മേളനം ഡിസംബർ 9 ബെളഗാവി സുവർണ വിധാൻസൗധയില്‍ നടക്കും സമ്മേളനം. ഡിസംബർ 20 വരെ നീളും. മഹാരാഷ്ട്ര അതിർത്തിയോട് ചേർന്നുള്ള ബെളഗാവിയിൽ 2006 മുതൽ വർഷത്തിലൊരിക്കൽ നിയമസഭാ സമ്മേളനങ്ങൾ ചേരാറുണ്ട്. സുവർണ വിധാന സൗധയിൽ കർണാടക നിയമസഭയും കൗൺസിലും യോഗം ചേരാൻ കർണാടക ഗവർണർ താവർചന്ദ് ഗെലോട്ട് ചൊവ്വാഴ്ച വിജ്ഞാപനം പുറപ്പെടുവിച്ചു
മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രതിയായ ‘മുഡ' ഭൂമിയിടപാട് കേസും വഖഫ് ഭൂമി ഏറ്റെടുക്കുന്നതിനെതിരായ പ്രതിഷേധവുമെല്ലാം ഇത്തവണസഭയില്‍ ചര്‍ച്ചയാകും. കഴിഞ്ഞ ബി.ജെ.പി. സർക്കാരിന്റെ കാലത്ത് കോവിഡ് ചികിത്സാ ഉപകരണങ്ങൾ വാങ്ങിയതിൽ അന്വേഷണം നടത്തിയ ജസ്റ്റിസ് മൈക്കിൾ ഡി കുഞ്ഞ കമ്മിഷൻ സമർപ്പിച്ച റിപ്പോർട്ടിലെ കണ്ടെത്തലുകളും സഭയിൽ ചർച്ചയായേക്കും. പുതിയ ബില്ലുകളും സഭയിൽ അവതരിപ്പിക്കും.
TAGS : LEGISLATIVE SESSION
SUMMARY : Winter Session of Karnataka Legislative Assembly; Belagavi from December 9



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.