പതിനാറുകാരനെ ലൈംഗികമായി പീഡിപ്പിച്ച 19കാരി അറസ്റ്റില്‍

[better-ads type='banner' banner='16962' ]

ആലപ്പുഴ: 16കാരനെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ 19കാരി അറസ്റ്റില്‍. കൊല്ലം ചവറ ശങ്കരമംഗലം സ്വദേശിനിയായ യുവതിയെ വള്ളികുന്നം പോലീസാണ് അറസ്റ്റ് ചെയ്തത്. ഡിസംബർ ഒന്നിന് യുവതി വീട്ടിൽ നിന്ന് കൂട്ടിക്കൊണ്ടു പോയെന്നും പിന്നീട് പല സ്ഥലങ്ങളിൽ താമസിപ്പിച്ച് പീഡിപ്പിച്ചുവെന്നും ഭരണിക്കാവ് സ്വദേശിയായ 16കാരന്‍  മൊഴി നൽ‌കിയിട്ടുണ്ട്.

ഇരുവരും മൈസൂരു, മാഹി, പാലക്കാട്, പളനി, മലപ്പുറം എന്നീ സ്ഥലങ്ങളില്‍ ഒളിവില്‍ താമസിച്ചതായി പോലീസ് പറയുന്നു. നേരത്തേ യുവതി മറ്റൊരു യുവാവുമായി പ്രണയത്തിലായിരുന്നു. യുവാവുമായുള്ള ബന്ധമറിഞ്ഞ വീട്ടുകാര്‍ യുവതിയുടെ ബന്ധുകൂടിയായ 16കാരന്റെ വീട്ടില്‍ താമസിപ്പിച്ചു.

ഇതിനിടയിലാണ് 16കാരനുമായി യുവതി വീടുവിട്ട് ഒളിവില്‍ പോയത്. 16 കാരന്റെ മാതാവ് വള്ളികുന്നം പോലീസില്‍ നല്‍കിയ പരാതിയില്‍ നടത്തിയ അന്വേഷണത്തില്‍ പത്തനംതിട്ട ബസ് സ്റ്റാന്‍ഡില്‍ നിന്നാണ് ഇരുവരെയും പിടികൂടിയത്. പ്രതിയെ ഹരിപ്പാട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

TAGS : |
SUMMARY : 19-year-old arrested for sexually assaulting 16-year-old


[better-ads type='banner' banner='1952' ] [better-ads type='banner' banner='4161' ] [better-ads type='banner' banner='4162' ] [better-ads type='banner' banner='4163' ] [better-ads type='banner' banner='6655' ] [better-ads type='banner' banner='6658' ] [better-ads type='banner' banner='15985' ] [better-ads type='banner' banner='15986' ] [better-ads type='banner' banner='15987' ] [better-ads type='banner' banner='15988' ] [better-ads type='banner' banner='15989' ]

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




[better-ads type='banner' banner='28' ]

ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!