പാരസെറ്റമോള്‍ ഉൾപ്പെടെ 111 മരുന്നുകള്‍ക്ക് ഗുണനിലവാരമില്ലെന്ന് കണ്ടെത്തല്‍

ന്യൂഡൽഹി: വിവിധ ഫാർമസ്യൂട്ടിക്കൽ കമ്പനികൾ നിർമ്മിക്കുന്ന 111 മരുന്നുകൾക്ക് സ്‌റ്റാൻഡേർഡ് ക്വാളിറ്റി ഇല്ലെന്ന് കണ്ടെത്തൽ. സെൻട്രൽ ഡ്രഗ്‌സ് ലബോറട്ടറി, സ്‌റ്റേറ്റ് ഡ്രഗ്‌സ് ടെസ്‌റ്റിംഗ് ലബോറട്ടറി എന്നിവയുടേതാണ് കണ്ടെത്തല്‍. ഇത്തരം മരുന്നുകള്‍ വിപണിയിൽ നിന്ന് നീക്കം ചെയ്യാൻ വേണ്ട നടപടികള്‍ ആരംഭിച്ചതായി ഡ്രഗ് റെഗുലേറ്റർ ആരോഗ്യ മന്ത്രാലയത്തെ അറിയിച്ചു.
സെൻട്രൽ ഡ്രഗ് ലബോറട്ടറികളില്‍ പരിശോധനക്കെത്തിച്ച 41 മരുന്ന് സാമ്പിളുകളും നവംബറില്‍ പരിശോധമക്കെത്തിച്ച 70 സാമ്പിളുകളുമാണ് നിലവാരമില്ലെന്ന് കണ്ടെത്തിയത്. കാല്‍സ്യം, വിറ്റാമിന്‍ ഡി3 സപ്ലിമെൻ്റുകള്‍, പ്രമേഹ ഗുളികകള്‍, ഉയര്‍ന്ന രക്തസമ്മര്‍ദത്തിനുപയോഗിക്കുന്ന മരുന്നുകള്‍ എന്നിവയുള്‍പ്പെടെയുള്ള മരുന്നുകളാണ് ഇന്ത്യയുടെ ഡ്രഗ് റഗുലേറ്ററിൻ്റെ ഗുണനിലവാര പരിശോധനയില്‍ പരാജയപ്പെട്ടത്.
ഹിമാചൽ പ്രദേശിലെ സോളൻ ജില്ലയിലെ ഓസോൺ ഫാർമസ്യൂട്ടിക്കൽസ് നിര്‍മിക്കുന്ന ഗ്ലിംപ്രൈഡ്, പിയോഗ്ലിടാസോൺ ഹൈഡ്രോക്ലോറൈഡ് & മെറ്റ്ഫോർമിൻ ഹൈഡ്രോക്ലോറൈഡ് (എക്‌സ്‌റ്റെൻഡഡ് റിലീസ്) ഗുളികകൾക്ക് നിലവാരമില്ലെന്ന് കണ്ടെത്തി. ഇത്തരം ഗുളികകള്‍ പ്രമേഹം അള്‍സര്‍ എന്നിവക്ക് ഉപയോഗിക്കുന്നതാണ്. ദഹനക്കേട്, നെഞ്ചെരിച്ചിൽ എന്നിവക്ക് ആശ്വാസം നൽകുന്ന മരുന്നുകളും ഇവിടെ നിന്നാണ് നിര്‍മ്മിക്കുന്നത്.
അസമിലെ ഹെറ്റെറോ ഹെൽത്ത് കെയർ ലിമിറ്റഡ് നിര്‍മിക്കുന്ന മരുന്നുകളായ പാരസെറ്റമോൾ ടാബ്ലെറ്റുകൾ ഐപി 500 മില്ലിഗ്രാം എന്നിവക്കും നിലവാരമില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. തലവേദന, പല്ലുവേദന, നടുവേദന, ആർത്തവ വേദന എന്നിവ ഉൾപ്പെടെയുള്ള അസുഖങ്ങള്‍ക്ക് ഇത്തരം മരുന്നുകളാണ് ഉപയോഗിക്കുന്നത്.
TAGS: NATIONAL | DRUGS
SUMMARY: Around 111 tablets including paracetamol found unsafe for consumption



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.