ബെംഗളൂരുവിലെ രണ്ടാമത്തെ വിമാനത്താവളം; സ്ഥലം സംബന്ധിച്ചുള്ള അന്തിമ തീരുമാനം ഒരാഴ്ചക്കുള്ളിൽ

ബെംഗളൂരു: ബെംഗളൂരുവിലെ രണ്ടാമത്തെ വിമാനത്താവളത്തിന്റെ ലൊക്കേഷൻ സംബന്ധിച്ച് അന്തിമ തീരുമാനം ഒരാഴ്ചക്കകം ഉണ്ടാകുമെന്ന് വ്യവസായ മന്ത്രി എം. ബി. പാട്ടീൽ അറിയിച്ചു. ഏറ്റവും അനുയോജ്യമായ സ്ഥലം കണ്ടെത്തുന്നതിനായി ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെൻ്റ് കോർപ്പറേഷൻ കർണാടക ലിമിറ്റഡ് (ഐഡിഇസികെ) വിമാനത്താവളത്തിനായി നിർദ്ദേശിക്കപ്പെട്ടിട്ടുള്ള ഒന്നിലധികം സൈറ്റുകൾ സർവേ നടത്തിക്കൊണ്ടിരിക്കുകയാണ്.
സർവേ പൂർത്തിയായാൽ രണ്ടാമത്തെ വിമാനത്താവളത്തിനുള്ള സ്ഥലം അന്തിമമാക്കാനായി എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് (എഎഐ) റിപ്പോർട്ട് സമർപ്പിക്കുമെന്നും മന്ത്രി പാട്ടീൽ പറഞ്ഞു. നിരവധി ഘടകങ്ങൾ പിഗണിച്ചായിരിക്കും അന്തിമ സ്ഥലം തീരുമാനിക്കുക. കണക്റ്റിവിറ്റി, സാമീപ്യം, ചുറ്റുമുള്ള അടിസ്ഥാന സൗകര്യങ്ങൾ എന്നിങ്ങനെയുള്ളവയാണ് പ്രധാനമായും പരിഗണിക്കുക. റോഡുകൾ, റെയിൽവേകൾ, വ്യാവസായിക കേന്ദ്രങ്ങളിലേക്കുള്ള കണക്റ്റിവിറ്റി എന്നിങ്ങനെയുള്ളവയുമായി കൂടുതൽ ചേർന്നു നില്‍ക്കുന്ന സ്ഥലത്തിനാകും മുൻഗണന നൽകുക. ലക്ഷക്കണക്കിന് യാത്രക്കാർക്ക് ഉപയോഗിക്കേണ്ട വിമാനത്താവളമായിനാൽ തന്നെ അതിന്‍റെ പ്രാധാന്യം കണക്കിലെടുത്തായിരിക്കും സ്ഥലം തീരുമാനിക്കുകയെന്നും മന്ത്രി വ്യക്തമാക്കി.
വിമാനത്താവളത്തിന് ഏറ്റവും സാധ്യത കല്പിക്കുന്ന പ്രദേശങ്ങളിലൊന്ന് കുനിഗൽ ആണ്. ദാബാസ്പേട്ടിനും കുനിഗലിനും ഇടയിലുള്ള പ്രദേശത്തിനാണ് സർക്കാർ നിലവിൽ മുന്‍ഗണന നൽകുന്നത്. ആഭ്യന്തര മന്ത്രി ജി. പരമേശ്വര ആണ് തുമകുരുവും കുനിഗൽ ഉൾപ്പെടെയുള്ള സമീപ പ്രദേശങ്ങളും പരിഗണനയിലുണ്ടെന്ന കാര്യം നേരത്തെ സൂചിപ്പിച്ചത്.
TAGS: BENGALURU | AIRPORT
SUMMARY: Location for second airport in city to be fixed soon



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.