ഗവര്‍ണറുടെ പരിപാടിയില്‍ കറുത്ത വസ്ത്രത്തിന് വിലക്ക്

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പങ്കെടുക്കുന്ന ചടങ്ങില്‍ കറുത്ത വസ്ത്രത്തിന് വിലക്ക്. തിരുവനനന്തപുരം കാരമൂട് ബിഷപ് പെരേര സ്‌കൂളിലെ വാർഷിക പരിപാടിയിലാണ് വിലക്ക്. രക്ഷിതാക്കള്‍ കറുത്ത വസ്ത്രം ധരിച്ച് വരരുതെന്നാണ് സ്‌കൂള്‍ അധികൃതരുടെ നിര്‍ദേശം. ബുധനാഴ്ച വൈകിട്ടാണ് വാര്‍ഷികാഘോഷം.
രക്ഷിതാക്കള്‍ ഈ ദിവസം കറുത്ത വസ്ത്രം ഒഴിവാക്കണമെന്ന് സര്‍ക്കുലറില്‍ പറയുന്നു. മറ്റന്നാളാണ് സ്‌കൂളിന്റെ 46-ാമത് വാര്‍ഷികാഘോഷം നടക്കുന്നത്. പരിപാടിയുമായി ബന്ധപ്പെട്ട് നടപ്പിലാക്കേണ്ട തീരുമാനങ്ങളെ കുറിച്ച് പ്രിന്‍സിപ്പാള്‍ സര്‍ക്കുലര്‍ ഇറക്കിയിട്ടുണ്ട്. രക്ഷിതാക്കള്‍ക്ക് പരിപാടിയില്‍ പങ്കെടുക്കാനുള്ള അവസരം ഉണ്ട്. എന്നാല്‍ പരിപാടിയിലേക്ക് വരുന്നവര്‍ കറുപ്പ് വസ്ത്രം ധരിക്കരുത് എന്നാണ് സര്‍ക്കുലറില്‍ പറയുന്നത്.
TAGS : LATEST NEWS
SUMMARY : Black dress banned at Governor's event



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.