31 തദ്ദേശ സ്വയംഭരണ വാർഡുകളിലെ ഉപതിരഞ്ഞെടുപ്പ് ഫലം ഇന്ന്


തിരുവനന്തപുരം: സംസ്ഥാനത്ത് 31 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിന്റെ ഫലം ഇന്ന്. കഴിഞ്ഞ ദിവസം നടന്ന വോട്ടെടുപ്പിൽ 61.87 ശതമാനം പേർ വോട്ട് രേഖപ്പെടുത്തി. 44,262 പുരുഷന്മാരും 49,191 സ്ത്രീകളും ഒരു ട്രാൻസ്ജൻഡറും ഉൾപ്പെടെ ആകെ 93,454 പേരാണ് വോട്ട് ചെയ്തതെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാൻ അറിയിച്ചു.102 സ്ഥാനാർത്ഥികളാണ് ആകെ ജനവിധി തേടിയത്. ഇതിൽ 50 പേരും സ്ത്രീകളാണ്.  .

.ഒരു ജില്ലാ പഞ്ചായത്ത് വാർഡ്, പതിനൊന്ന് ജില്ലകളിലെ നാല് ബ്ലോക്ക് വാർഡ്, മൂന്ന് മുൻസിപ്പാലിറ്റി വാർഡ്, 23 ​ഗ്രാമപഞ്ചായത്ത് വാർഡ് എന്നിവിടങ്ങളിലായിരുന്നു ഡിസംബർ 10ന് ഉപതിരഞ്ഞെടുപ്പ് നടന്നത്. രാവിലെ 10 മണിക്കാണ് വോട്ടെണ്ണൽ ആരംഭിക്കുക.

മലപ്പുറം ജില്ലാ പഞ്ചായത്തിലെ തൃക്കലങ്ങോട് വാർഡ്, പതിനൊന്ന് ജില്ലകളിലായി നാല് ബ്ലോക്ക് പഞ്ചായത്ത് വാർഡ്, മൂന്ന് മുനിസിപ്പാലിറ്റി വാർഡ്, 23 ഗ്രാമപഞ്ചായത്ത് വാർഡ് എന്നിവിടങ്ങളിലേക്കായി ഡിസംബർ 10ന് നടന്ന തിരഞ്ഞെടുപ്പിന്റെ ഫലമാണ് ഇന്ന് പുറത്തുവരിക. വോട്ടെണ്ണൽ രാവിലെ 10 മണിക്ക് വിവിധ കേന്ദ്രങ്ങളിൽ ആരംഭിക്കും. www.sec.kerala.gov.in എന്ന വെബ്സൈറ്റിൽ ഫലം ലഭ്യമാകും.

ഉപതിരഞ്ഞെടുപ്പ് നടന്ന വാർഡുകൾ

  • തിരുവനന്തപുരം: വെള്ളറട, കരിക്കാമൻകോട് (19)
  • കൊല്ലം: വെസ്റ്റ് കല്ലട നടുവിലക്കര (8), കുന്നത്തൂർ തെറ്റിമുറി (5), ഏരൂർ ആലഞ്ചേരി (17), തേവലക്കര കോയിവിള തെക്ക് (12), പാലക്കൽ വടക്ക് (22), ചടയമംഗലം പൂങ്കോട് (5)
  • പത്തനംതിട്ട: കോന്നി ബ്ലോക്ക് പഞ്ചായത്തിലെ ഇളകൊള്ളൂർ (13), പന്തളം ബ്ലോക്ക്പഞ്ചായത്തിലെ വല്ലന (12), നിരണം കിഴക്കുംമുറി (7), എഴുമറ്റൂർ ഇരുമ്പുകുഴി (5), അരുവാപ്പുലം പുളിഞ്ചാണി (12)
  • ആലപ്പുഴ: ആര്യാട് ബ്ലോക്ക് പഞ്ചായത്തിലെ വളവനാട് (1), പത്തിയൂർ എരുവ (12)
  • കോട്ടയം: ഈരാറ്റുപേട്ട നഗരസഭയിലെ കുഴിവേലി (16), അതിരമ്പുഴ പഞ്ചായത്ത് -ഐടിഐ (3)
  • ഇടുക്കി: ഇടുക്കി ബ്ലോക്ക് പഞ്ചായത്തിലെ കഞ്ഞിക്കുഴി (2), കരിമണ്ണൂർ പന്നൂർ (9)
  • തൃശൂർ: കൊടുങ്ങല്ലൂർ നഗരസഭയിലെ ചേരമാൻ മസ്ജിദ് (41), ചൊവ്വന്നൂർ പൂശപ്പിള്ളി (3), നാട്ടിക ഗോഖലെ (9)
  • പാലക്കാട്: ചാലിശ്ശേരി ചാലിശ്ശേരി മെയിൻ റോഡ് (9), തച്ചമ്പാറ കോഴിയോട് (4), കൊടുവായൂർ കോളോട് (13)
  • മലപ്പുറം: മലപ്പുറം ജില്ലാ പഞ്ചായത്തിലെ തൃക്കലങ്ങോട് (31), മഞ്ചേരി നഗരസഭയിലെ കരുവമ്പ്രം (49), തൃക്കലങ്ങോട് മരത്താണി (22), ആലംകോട് പെരുമുക്ക് (18)
  • കോഴിക്കോട്: കാരശ്ശേരി ആനയാംകുന്ന് വെസ്റ്റ് (18)
  • കണ്ണൂർ: മാടായി മാടായി (6), കണിച്ചാർ ചെങ്ങോം (6)


TAGS :
SUMMARY : By-election results in 31 local self-government wards today


Post Box Bottom AD3 S majestic
Post Box Bottom 6  FLY TECH
Post Box Bottom AD08  Synoms

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!