ബെംഗളൂരുവിലേക്കുള്ള യാത്രക്കിടെ കോയമ്പത്തൂരിൽ വാഹനാപകടം: കാർയാത്രികരായ മലയാളി ദമ്പതികളും പേരക്കുട്ടിയും മരിച്ചു

കോയമ്പത്തൂര്‍: കോയമ്പത്തൂര്‍ എല്‍ ആന്‍ഡ് ടി ബൈപാസില്‍ കാറില്‍ ലോറിയിടിച്ച് കാർയാത്രികരായ മലയാളി ദമ്പതികളും പേരക്കുട്ടിയും മരിച്ചു. തിരുവല്ല ഇരവിപേരൂര്‍ കുറ്റിയില്‍ വീട്ടിൽ ജേക്കബ് എബ്രഹാം (60), ഭാര്യ ഷീല ജേക്കബ് (55), പേരക്കുട്ടി രണ്ടുമാസം പ്രായമായ ആരോണ്‍ ജേക്കബ് തോമസ് എന്നിവരാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന മകള്‍ അലീന തോമസിനെ (30) ഗുരുതര പരുക്കുകളോടെ സുന്ദരാപുരം അഭിരാമി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരുവല്ലയില്‍നിന്ന് ബെംഗളൂരുവിലേക്കുപോയ കാറും പാലക്കാട് ഭാഗത്തേക്കുവന്ന ലോറിയുമായാണ് കൂട്ടിയിടിച്ചത്. മൂവരുടെയും മൃതദേഹങ്ങള്‍ കോയമ്പത്തൂര്‍ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
മരണപ്പെട്ട ദമ്പതികളുടെ മകൾ അലീന തോമസിന്‍റെ(30) നഴ്സിങ് പരീക്ഷയ്ക്കായി ബെംഗളൂരുവിലേക്ക് പോകും വഴി വ്യാഴാഴ്ച രാവിലെ 11.30ന് മധുക്കര എല്‍ ആന്‍ഡ് ടി ബൈപാസില്‍ നയാര പെട്രോള്‍പമ്പിന് സമീപമായിരുന്നു അപകടം.
അലീനയുടെ ഭർത്താവ് പുനലൂർ സ്വദേശി അനീഷ് സൗദിയിലാണ്. 5 വയസ്സുകാരിയായ മൂത്ത മകളെ ഭർത്താവിന്റെ പുനലൂരിലെ വീട്ടിലാക്കിയ ശേഷമാണ് അലീന പിതാവിനും മാതാവിനുമൊപ്പം ബെംഗളൂരുവിലേക്ക് പുറപ്പെട്ടത്. 16 മുതൽ 20 വരെ ആയിരുന്നു അലീനയുടെ പരീക്ഷ. മരണപ്പെട്ട ദമ്പതികളുടെ മകൻ അബിനും കുടുംബവും ബെംഗളൂരുവിൽ സ്ഥിരതാമസമാണ്. വരുംദിവസങ്ങൾ ഇവരോടൊപ്പം ചെലവഴിച്ച് പരീക്ഷയ്ക്ക് ശേഷം 26ന് നാട്ടിലേക്ക് തിരികെ മടങ്ങാനായിരുന്നു തീരുമാനം. ഇരവിപേരൂരില്‍നിന്ന് വ്യാഴാഴ്ച പുലര്‍ച്ചെ നാലിനാണ് ജേക്കബ് എബ്രഹാമും കുടുംബവും യാത്രതിരിച്ചത്. ജേക്കബ് എബ്രഹാമാണ് കാറോടിച്ചിരുന്നത്. സംഭവത്തിൽ ലോറി ഡ്രൈവർ കരൂർ സ്വദേശി ശക്തിവേലിനെ അറസ്റ്റുചെയ്തു.
TAGS : ACCIDENT | COIMBATORE
SUMMARY : Car accident in Coimbatore while traveling to Bengaluru: Malayali couple and grandson killed



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.