21 ഗ്രീന്‍ഫീല്‍ഡ് എയര്‍പോര്‍ട്ടുകള്‍ക്ക് അനുമതി നല്‍കിയതായി കേന്ദ്രം


ന്യൂഡല്‍ഹി: ഇരുപത്തിയൊന്ന് പുതിയ ഗ്രീന്‍ഫീല്‍ഡ് എയര്‍പോര്‍ട്ടുകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയതായി സിവില്‍ ഏവിയേഷന്‍ മന്ത്രി മുരളീധര്‍ മോഹോല്‍ ഡോ. എം.പി. അബ്ദുസ്സുദ് സമദാനിയെ അറിയിച്ചു. ഗോവയിലെ മോപ്പ, മഹാരാഷ്ട്രയിലെ നവി മുംബൈ, ഷിര്‍ദി, സിന്ധുദുര്‍ഗ്, കര്‍ണാടകയിലെ കലബുറഗി, വിജയപുര, ഹസ്സന്‍, ശിവമോഗ, മധ്യപ്രദേശിലെ ദാബ്ര, യുപിയിലെ ഖുശി നഗര്‍, നോയിഡ, ഗുജറാത്തിലെ ധ്വലേറ, ഹിറാസര്‍, പുതുച്ചേരിയിലെ കരെയ്ക്കല്‍, ആന്ധ്രപ്രദേശിലെ ദ ഗദര്‍ത്തി, ഭോഗപുരം, ഒര്‍വകല്‍, ബംഗാളിലെ ദുര്‍ഗാപൂര്‍, സിക്കിമിലെ പക് യോംഗ് കേരളത്തിലെ കണ്ണൂര്‍, അരുണാചല്‍ പ്രദേശിലെ ഹൊല്ലോംഗി എന്നിവയാണത്.

വിമാനത്താവളങ്ങളുടെ നിര്‍മ്മാണവും വികസനവും ത്വരിതപ്പെടുത്താനും യാത്രക്കാരുടെ എണ്ണത്തില്‍ വരുന്ന മാറ്റത്തിനനുസൃതമായി വ്യോമ ഗതാഗതത്തില്‍ വരുന്ന തിരക്കും വിമാനത്താവളങ്ങളുടെ സൗകര്യങ്ങളും കൈകാര്യം ചെയ്യുന്നതും സംബന്ധിച്ച് ലോക്‌സഭയില്‍ നല്‍കിയ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി. ഇതില്‍ കണ്ണൂര്‍ അടക്കമുള്ള പന്ത്രണ്ട് എണ്ണം പ്രവര്‍ത്തനം തുടങ്ങിയതാണ്. ഇതോടെ രാജ്യത്ത് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന വിമാനത്താവളങ്ങളുടെ എണ്ണം 158 ലേക്ക് ഉയര്‍ന്നതായി മന്ത്രി പറഞ്ഞു.

530 മില്യണ്‍ യാത്രക്കാരാണ് പ്രതിവര്‍ഷം ഈ വിമാനത്താവളങ്ങള്‍ ഉപയോഗപ്പെടുത്തുന്നത്. 2023-24 സാമ്പത്തികവര്‍ഷത്തില്‍ അത് 220 മില്യണ്‍ ആയിരുന്നു. വിമാനത്താവളങ്ങളുടെ നിര്‍മാണവും അതിന്റെ പൂര്‍ത്തീകരണവും ഭൂമി ഏറ്റെടുക്കലും നിയമപരമായ അനുമതിയും സാമ്പത്തിക ഘടകവും തടസ്സങ്ങള്‍ നീക്കലുമടക്കമുള്ള നിരവധി സംഗതികള്‍ ആശ്രയിച്ചാണിരിക്കുന്നത്. വിമാനത്താവളങ്ങളുടെ വികസനവും ആധുനികവല്‍ക്കരണവും ഉറപ്പുവരുത്താന്‍ വിവിധ തലങ്ങളില്‍ സിവില്‍ ഏവിയേഷന്‍ മന്ത്രാലയം നടപടി സ്വീകരിക്കുന്നതായി മന്ത്രി മറുപടിയില്‍ പറഞ്ഞു.

TAGS :
SUMMARY: Center approves 21 greenfield airports


Post Box Bottom AD3 S majestic
Post Box Bottom 6  FLY TECH
Post Box Bottom AD08  Synoms

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!