മാധവ് ഗാഡ്ഗില്ലിന് ചാംപ്യന്‍സ് ഓഫ് ദി എര്‍ത്ത് പുരസ്‌കാരം

നെയ്റോബി: യുണൈറ്റഡ് നാഷൻസ് എൻവയേൺമെന്റ് പ്രോഗ്രാമിന്റെ(യുഎൻഇപി) 2024ലെ ‘ചാംപ്യൻസ് ഓഫ് ദി എർത്ത്' പുരസ്കാരം മാധവ് ഗാഡ്‌ഗിലിന്. പരിസ്ഥിതി മേഖലയിൽ യുഎൻ നൽകുന്ന ഏറ്റവും ഉയർന്ന ബഹുമതിയാണ് ചാംപ്യൻസ് ഓഫ് ദി എർത്ത്. ഈ വർഷം ആറുപേരാണ് പുരസ്കാരത്തിന് അർഹരായിരിക്കുന്നത്. ഭൂമിയെയും ജനങ്ങളെയും സംരക്ഷിക്കുന്നതിനുള്ള ശ്രമങ്ങളിൽ മുന്നിട്ടുനിൽക്കുന്നവരെയാണ് പുരസ്കാരം നൽകി ആദരിക്കുന്നത്.
ഗാഡ്ഗില്ലിന്റെ പ്രവര്‍ത്തനങ്ങള്‍ പൊതുജനാഭിപ്രായത്തെയും പ്രകൃതിവിഭവങ്ങളുടെ സംരക്ഷണത്തിനായുള്ള ഔദ്യോഗിക നയങ്ങളെയും സ്വാധീനിച്ചിട്ടുണ്ട്. പശ്ചിമഘട്ടവുമായി ബന്ധപ്പെട്ട് അദ്ദേഹം നടത്തിയ ഇടപെടലുകളും പ്രവര്‍ത്തനങ്ങളും വളരെയധികം ശ്രദ്ധിക്കപ്പെട്ടിട്ടുള്ളതാണെന്നും യുഎന്‍ഇപി പറയുന്നു. ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്‌കാരത്തിനാണ് ഗാഡ്ഗിലിനെ തിരഞ്ഞെടുത്തിരിക്കുന്നത്.
എമി ബോവേഴ്സ് കോര്‍ഡാലിസ് (ഇന്‍സ്പിരേഷന്‍ ആന്‍ഡ് ആക്ഷന്‍), ഗബ്രിയേല്‍ പൗണ്‍ (ഇന്‍സ്പിരേഷന്‍ ആന്‍ഡ് ആക്ഷന്‍), ലി ക്വി (സയന്‍സ് ആന്‍ഡ് ഇന്നോവേഷന്‍), സെകിം (എന്റര്‍പ്രേന്യൂറിയല്‍ വിഷന്‍), സോണിയ ഗൗജജാറ (പോളിസി ലീഡര്‍ഷിപ്) എന്നിവരും പുരസ്‌കാരങ്ങള്‍ നേടി.
TAGS : MADHAV GADGIL
SUMMARY : Champions of the Earth Award to Madhav Gadgil



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.