‘കൊറൽ ക്രെഷെൻഡോ സീസൺ രണ്ട്’ കരോള്‍ ഗാനമത്സരത്തിന് ഇന്ന് തുടക്കം

ബെംഗളൂരു : വൈറ്റ്ഫീൽഡ് സേക്രഡ് ഹാർട്ട് പള്ളിയുടെ സംഘടിപ്പിക്കുന്ന ‘കൊറൽ ക്രെഷെൻഡോ സീസൺ രണ്ട് ' കരോള്‍ ഗാനമത്സരത്തിന് ഇന്ന് തുടക്കം. വൈകീട്ട് മുതൽ രാത്രി ഒൻപതുവരെ വൈറ്റ്ഫീൽഡ് എക്ക്യൂമെനിക്കൽ ക്രിസ്ത്യൻ സെന്റർ കാംപസിലാണ് മത്സരം
ബെംഗളൂരുവിലെ വിവിധപള്ളികളിൽനിന്ന് തിരഞ്ഞെടുത്തിട്ടുള്ള മികച്ച കരോള്‍ ഗാന സംഘങ്ങൾ വേദിയിൽ മാറ്റുരയ്ക്കും. പ്രശസ്തസംഗീത സംവിധായകൻ ജെറിഅമൽ ദേവ്, പാടും പാതിരി എന്നറിയപ്പെടുന്ന ഫാ. പോൾ പൂവത്തിങ്കൽ, പിന്നണിഗായിക മെറിൻ ഗ്രിഗറി എന്നിവരായിരിക്കും വിധികർത്താക്കൾ. ഒന്നാംസ്ഥാനക്കാർക്ക് 50,000 രൂപയും രണ്ടാം സ്ഥാനക്കാർക്ക് 25,000 രൂപയും, മൂന്നാം സ്ഥാനക്കാർക്ക് 10,000 രൂപയുമായിരിക്കും സമ്മാനം ലഭിക്കുക. പി.സി. മോഹൻ എം.പി., ബെന്നി ബെഹനാൻ എം.പി., മാണ്ഡ്യ ബിഷപ്പ് മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത്, ബി.ഡി.എ. ചെയർമാനും എം.എൽ.എ.യുമായ എൻ.എ. ഹാരിസ്, മുൻ എം.എൽ.എ.യും എഫ്.എച്ച്.എ.സി. ചെയർമാനുമായ ഐവാൻ നിഗ്‌ളി എന്നിവർ പങ്കെടുക്കും. ഫുഡ് കോർട്ട്, കിഡ്സ് സോൺ, ക്രിസ്മസ് സ്റ്റാളുകൾ, വിവിധയിനം ബ്രാൻഡുകളുടെ ഔട്ട് ലെറ്റുകൾ എന്നിവ പരിപാടിയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.
TAGS : CHRISTMAS CAROL



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.