സിനിമ സൈറ്റിലെ മാനസിക പീഡനം; ഡ്രോൺ ടെക്‌നീഷ്യൻ ആത്മഹത്യക്ക് ശ്രമിച്ചു


ബെംഗളൂരു: സിനിമ സൈറ്റിലെ മാനസിക പീഡനത്തെ തുടർന്ന് സിനിമാ ഡ്രോൺ ടെക്‌നീഷ്യൻ ആത്മഹത്യയ്‌ക്ക് ശ്രമിച്ചു. വഖഫ് മന്ത്രി സമീർ അഹമ്മദ് ഖാന്റെ മകൻ സായിദ് ഖാന്റെ കൾട്ട് എന്ന ചിത്രത്തിൽ ഡ്രോൺ സാങ്കേതിക ടെക്‌നീഷ്യൻ ആയിരുന്ന സന്തോഷ് എന്ന യുവാവാണ് തൂങ്ങി മരിക്കാൻ ശ്രമിച്ചത്. ധ്രുവ സർജ നായകനായ മാർട്ടിൻ ഉൾപ്പെടെയുള്ള കന്നഡ ചിത്രങ്ങൾക്ക് മുമ്പ് ഡ്രോൺ ടെക്നീഷ്യനായി പ്രവർത്തിച്ചിരുന്നയാളാണ് സന്തോഷ്.

കൾട്ട് എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ, അദ്ദേഹം പ്രവർത്തിപ്പിച്ച വിലയേറിയ ഡ്രോൺ കാറ്റാടി ഫാനുമായി കൂട്ടിയിടിച്ചു തകർന്നിരുന്നു. ഇതേതുടർന്ന് സന്തോഷിന് യാതൊരു നഷ്ടപരിഹാരവും നൽകാൻ സിനിമാ ടീം തയ്യാറായില്ല. അപകടകരമായ സാഹചര്യത്തിൽ പ്രവർത്തിപ്പിക്കുമ്പോൾ വിലയേറിയ ഡ്രോൺ തകർന്നാൽ അതിന്റെ പകുതി നഷ്ടം സിനിമാക്കാർ നികത്തേണ്ടതായിരുന്നു.

കാറ്റാടിയന്ത്രത്തിന് സമീപം ഡ്രോൺ പ്രവർത്തിപ്പിക്കുന്നതിന്റെ അപകടസാധ്യതകളെക്കുറിച്ച് പ്രൊഡക്ഷൻ ടീമിന് സന്തോഷ്‌ മുന്നറിയിപ്പ് നൽകിയിട്ടും, ഇത് വകവെക്കാതെ ഷൂട്ടിങ് നടത്തുകയായിരുന്നു. ഇതേ തുടർന്നാണ് സന്തോഷ് ആത്മഹത്യക്ക് ശ്രമിച്ചതെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ സന്തോഷിന്റെ സഹോദരി നൽകിയ പരാതിയിൽ മാഗഡി റോഡ് പോലീസ് കേസെടുത്തു. തുടർന്ന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

TAGS: |
SUMMARY: Drone technician of ‘Cult' movie team attempts suicide


Post Box Bottom AD3 S majestic
Post Box Bottom 6  FLY TECH
Post Box Bottom AD08  Synoms

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!