സൈക്ലിങ് മത്സരത്തിനിടെ മലയാളിതാരത്തെ ഇടിച്ചിട്ട കാർ 2 മാസമായിട്ടും കണ്ടെത്താനായില്ല

ബെംഗളൂരു : കർണാടകയില്‍ സൈക്ലിങ് മത്സരത്തിനിടെ മലയാളി യുവാവിനെ ഇടിച്ചുതെറിപ്പിച്ച കാർ 2 മാസമായിട്ടും കണ്ടത്താനായില്ല. അങ്കമാലി സ്വദേശി റോണി ജോസിനെ ചിത്രദുർഗയിൽ വെച്ച് കഴിഞ്ഞ ഒക്ടോബർ 17 – നാണ് ചുവന്നനിറത്തിലുള്ള കാർ ഇടിച്ചുതെറിപ്പിച്ചത്. അപകടത്തിൽ വലതുകാൽ മുട്ടിന് ഗുരുതരമായി പരുക്കേറ്റ റോണി രണ്ടു മാസമായി ബെംഗളൂരു വൈറ്റ്ഫീൽഡിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ചിത്രദുർഗ റൂറൽ പോലീസിൽ പരാതി കൊടുത്തിട്ടും കാർ കണ്ടെത്താൻ പോലീസ് താത്പര്യം കാട്ടുന്നില്ലെന്നാണ് റോണിയുടെ ആരോപണം.
കൊച്ചി ഇൻഫോ പാർക്കിലെ ഐ.ടി. കമ്പനി ജീവനക്കാരനായ റോണി ഹുബ്ബള്ളി സൈക്ലിങ് ക്ലബ് സംഘടിപ്പിച്ച 1,000 കിലോമീറ്റർ സൈക്ലിങ് മത്സരത്തിൽ പങ്കെടുക്കാനെത്തിയതായിരുന്നു. ഹുബ്ബള്ളി- ദാവണഗെരെ- തുമകൂരു- മൈസൂരു ദേശീയ പാതയിലായിരുന്നു മത്സരം. ആകെ 11 പേരായിരുന്നു മത്സരാർഥികൾ. 17-ന് രാവിലെ ആറിന് ഹുബ്ബള്ളിയിൽനിന്ന് പുറപ്പെട്ട് വൈകീട്ട് 3.45-ഓടെ ചിത്രദുർഗയിലെത്തി. മേൽപ്പാലത്തിലെ പെഡസ്ട്രിയൻ പാതയിലൂടെ സഞ്ചരിച്ചപ്പോൾ പിന്നിൽനിന്ന് അതിവേഗമെത്തിയ കാർ റോണിയെ ഇടിച്ചിട്ടശേഷം കടന്നുപോകുകയായിരുന്നു. മൂന്ന് ലൈനുകളുള്ള പാതയിൽ വേഗതയിലെത്തിയ കാർ മുന്നിലുള്ള ലോറിയെ ഇടതുവശത്തുകൂടി മറികടക്കുന്നതിനിടെയാണ് തൻ്റെ സൈക്കളിനെ ഇടിച്ചതെന്ന് റോണി പറഞ്ഞു.
കാലിന് ഗുരുതരമായി പരുക്കേറ്റ റോണിയെ ആദ്യം ചിത്രദുർഗയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി ബെംഗളൂരുവിലെത്തിക്കുകയായിരുന്നു. 10 ലക്ഷം രൂപയോളം ചികിത്സക്കായി ഇതിനകം ചെലവഴിച്ചിട്ടും പരുക്കു പൂർണമായി ഭേദമായില്ല. ചലനശേഷി ലഭിക്കാൻ ഫിസിയോതെറാപ്പിയും ചെയ്യേണ്ടതുണ്ട്. ഇടിച്ച കാർ കണ്ടെത്താനാവത്തതിനാൽ ഇൻഷുറൻസ് തുക ലഭിച്ചില്ലെന്നും ചികിത്സതുടരുന്നതിന് നിലവില്‍ സാമ്പത്തിക പ്രയാസം നേരിടുന്നുണ്ടെന്നും റോണി പറഞ്ഞു. അമിത വേഗതയിലെത്തി തന്നെ ഇടിച്ചിട്ട കാറിൻ്റെ സിസിടിവി ദൃശ്യങ്ങൾ അടക്കം ലഭിച്ചിട്ടും കണ്ടെത്താനുള്ള നടപടികൾ പോലീസ് കാര്യക്ഷമമായി നടത്തുന്നില്ലെന്നും റോണി പറഞ്ഞു. ചികിത്സാർത്ഥം ബെംഗളൂരുവിൽ തുടരുകയാണ് റോണി ജോസ്.
TAGS : ACCIDENT
SUMMARY : Even after 2 months, the car that hit the Malayalee player during the cycling race was not found



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.